“യഹോവ തന്നെ ദൈവം എന്ന് അറിയുക”
വചനം
സങ്കീർത്തനം 46 : 10
മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
നിരീക്ഷണം
സർവ്വശക്തനായ ദൈവം നമ്മോട് ആവശ്യപ്പെടുന്നത്, “നാം ശാന്തരായിരുന്ന് ഞാൻ ദൈവമെന്ന് അറിയുക” എന്നതാണെന്ന് ദാവീദ് രാജാവ് നമ്മോട് പറയുന്നു.
പ്രായോഗീകം
മിണ്ടാതിരിക്കുക, എന്നതുകൊണ്ട് യഥാർത്ഥത്തിൽ നിശ്ചലമായിരിക്കുക എന്ന് തന്നെയാണ് അർത്ഥമാക്കുന്നത്. കർത്താവ് നാമോരോരുത്തരോടും ഇപ്രകാരം പറയുന്നതുപോലെ തോന്നും, നമ്മുടെ നിരന്തരമായ ചലനങ്ങളും പ്രവർത്തനങ്ങളോടുള്ള ആഗ്രഹവും എന്തിലെങ്കിലുമായി എപ്പോഴും വ്യാപൃതരായിരിക്കുവാനുള്ള വ്യഗ്രതയും നമുക്കുണ്ട്. മാത്രമല്ല എപ്പോഴും ചലിച്ചുകൊണ്ടിരിക്കുവാനും, ആളുകളുമായി ഇടപഴകികൊണ്ടിരിക്കുവാനും പലയിടങ്ങളിലേയ്ക്ക് പോകുവാനുമുള്ള ആവശ്യവും നമുക്ക് ഉണ്ട്. എന്നാൽ, അങ്ങനെ നാം ചെയ്യുമ്പോൾ പൂർണ്ണമായും തളർന്നുപോകും ആകയാൽ അതിനുമുമ്പായി, എന്തുകൊണ്ട് ദൈവത്തോടൊപ്പം അല്പനേരം ചിലവഴിച്ചുകൂടാ? യേശുവിനോടൊപ്പം ആയിരിക്കുവാൻ നാം നിശ്ചലരായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നാം എല്ലാ തിരക്കുകളും മാറ്റിവെച്ച് നിശ്ചലരായിരിക്കുമ്പോൾ നമ്മുടെ ദൈവം തന്നെയാണ് യഥാർത്ഥ ദൈവം എന്ന് പൂർണ്ണമായി തിരിച്ചറിയുവാൻ ഇടയാകും. ഇത് ലോകത്തോട് പ്രഖ്യാപിക്കുന്നതിനേക്കാൾ ഉപരിയായി, നാം നമ്മോട് തന്നെ പ്രഖ്യാപിക്കുകയാണ് വേണ്ടത്. നമ്മുടെ ജീവിതത്തെ യേശുവിൽ കേന്ദ്രീകരിക്കുന്നതിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല. രാജാവായ ദാവീദ് അത് എങ്ങനെ ചെയ്യണമെന്ന് നമ്മോട് നേരത്തെ തന്നെ പറഞ്ഞിരിക്കുന്നു, “മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ” എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
അതിയായ തിരക്കുകളിലും ഓട്ടപ്പാച്ചിലുകളിലും പെട്ട് ഞാൻ തീർത്തും തളർന്നുപോയിരിക്കുന്നു. മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ, എന്ന അവസ്ഥയിൽ ആയിരിക്കുവാൻ ഇന്ന് എന്നെ സഹായിക്കേണമേ. ആമേൻ
