“ദൈവാലയത്തിന് പ്രഥമസ്ഥാനം!”
വചനം
2 ദിനവൃത്താന്തം 29 : 36
ദൈവം ജനത്തിന്നു ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നതു.
നിരീക്ഷണം
ഹിസ്കിയാ രാജാവിന്റെ പിതാവായ ആഹാസ് രാജാവ് അതിദുഷ്ടനായിരുന്നതിനാൽ, അദ്ദേഹം മരിച്ചപ്പോൾ യിസ്രായേലിലെ മറ്റു രാജാക്കന്മാരോടൊപ്പം അദ്ദേഹത്തെ അടക്കം ചെയ്തില്ല. രാജാവായി അഭിഷിക്തനായ ഉടൻതന്നെ, ഹിസ്കിയാവ് കർത്താവിന്റെ ആലയം ശുദ്ധീകരിക്കുകയും ലേവ്യരെ യിസ്രായേലിന്റെ ശുശ്രൂഷകന്മാരായി അവരുടെ സ്ഥാനത്ത് പുനഃസ്ഥാപിക്കുകയും ചെയ്തു. ദൈവം പ്രസാദിച്ചതിനാൽ കാര്യങ്ങളെല്ലാം പെട്ടെന്നുതന്നെ അനുകൂലമായി മാറി, രാജാവും ജനങ്ങളും സന്തോഷിച്ചു.
പ്രായോഗീകം
പഴയനിയമ കാലഘട്ടത്തിലുടനീളം, യിസ്രായേൽ ജനത എപ്പോഴൊക്കെ ദൈവാലയത്തിന് പ്രധമസ്ഥാനം നൽകിയത്, അപ്പോഴൊക്കെ അവർക്ക് നന്മകൾ സംഭവിച്ചു എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്, എന്നാൽ എന്തുകൊണ്ട്, ആ കാര്യം യിസ്രായേൽ ജനത്തിന് പൂർണ്ണമായി ഉൾക്കൊള്ളുവാനായില്ല എന്നതും ചിന്തനിയമാണ്. ഒരു രാജാവ് ദൈവഹിതപ്രകാരം പ്രവർത്തിച്ചപ്പോൾ അവർ അനുഗ്രഹിക്കപ്പെട്ടു, എന്നാൽ അടുത്ത് രാജാവ് തിന്മ ചെയ്തപ്പോൾ അവർ ശാപത്തിന് പാത്രരായി തീർന്നു. ഈ രീതി വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടു. ഇന്നും, ആളുകൾ യേശുക്രിസ്തുവിനും അവിടുത്തെ ആലയത്തിനും പ്രഥമസ്ഥാനം നൽകുമ്പോൾ അവരുടെ സ്വന്തം കുടുംബ ജീവിതവും മെച്ചപ്പെടുന്നു എന്ന് കാണുവാൻ കഴിയും. എന്നാൽ പഴയകാല യിസ്രായേല്യരെപ്പോലെ നമ്മളും പലപ്പോഴും ഈ കാര്യം വിസ്മരിക്കാറുണ്ട്. ന്നമുടെ കുടുംബജീവിതം പ്രതിസന്ധിയിലാകുമ്പോൾ, നാം ദൈവാലയത്തിലേക്ക് നോക്കുകയും സഭയ്ക്ക് പ്രഥമസ്ഥാനം നൽകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിൽ മറ്റേതിനെക്കാളും ദൈവാലയത്തിന് പ്രഥമസ്ഥാനം നൽകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
