Uncategorized

“യേശുവിന് നമ്മെ സഹായിക്കുവാൻ കഴിയുമോ?”

വചനം

എബ്രായർ  2 :  18

താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.

നിരീക്ഷണം

“യേശുവിന് നമ്മെ സഹായിക്കുവാൻ കഴിയും;”  എന്ന് അപ്പൊസ്തലൻ ഇവിടെ വ്യക്തമാക്കുന്നു. യേശു  തനിക്കുണ്ടായ പരീക്ഷകളെ ശക്തമായി നേരിടുകയും, സഹിക്കുകയും, ഒരിക്കലും പിന്മാറാതിരിക്കുകയും ചെയ്തു. മാത്രമല്ല തന്റെ കഷ്ടാനുഭവത്തിൽ താൻ തികഞ്ഞവനായി തീരുകയും ചെയ്തു എന്ന് വചനം വ്യക്തമാക്കുന്നു.

പ്രായോഗീകം

യേശു അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാനും ധ്യാനിക്കുവാനും ചിലർക്ക് പ്രത്യേക താൽപ്പര്യമുണ്ട്; എന്നാൽ ചിലർ അതിന് വേണ്ടത്ര സമയം ചിലവഴിക്കാറില്ലെന്നതാണ് സത്യം. നമുക്കുവേണ്ടി യേശു സഹിച്ച കഷ്ടതകളും, പ്രതിസന്ധികളിൽ യേശു ഒട്ടും പിന്മാറാതെ ഉറച്ചുനിന്നതും നിരന്തരം ഓർക്കുമ്പോൾ, നമ്മുടെ ജീവിതത്തിലെ ചെറിയ പ്രലോഭനങ്ങളെയും വെല്ലുവിളികളെയും നേരിടാനുള്ള ധൈര്യം നമുക്ക് ലഭിക്കും. നിരന്തരമായ ചോദ്യം ചെയ്യലുകൾക്കിടയിലും യേശു ഒരിക്കൽ പോലും ശരിയായ ഉത്തരം നൽകുന്നതിൽ പരാജയപ്പെട്ടില്ല എന്ന കാര്യം നാം ഓർക്കണം. രാജ്യത്തിന്റെ പരമോന്നത കോടതിയിൽ പരിഹസിക്കപ്പെട്ടപ്പോഴും ഒട്ടും പതറിയില്ല. ക്രൂരമായ ചാട്ടവാറടിയും തുടർന്നുണ്ടായ ക്രൂശിലെ മരണവും സ്വയം സഹിച്ചു. അപ്പോഴും പിതാവിന്റെ വാക്കിന് വഴങ്ങി, എന്നാൽ മനുഷ്യന് വഴങ്ങിയില്ല; ഒരിക്കൽ പോലും! ഇന്ന് യേശു സർവ്വ മഹത്വത്തോടും പ്രതാപത്തോടും കൂടി ഉയിർത്തെഴുന്നേറ്റ്, സർവ്വശക്തനായ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു!: “യേശുവിന് നമ്മെ സഹായിക്കുവാൻ കഴിയുന്നതിന് വ്യക്തമായ ഒരു കാരണമുണ്ട്!” യോശു കഷ്ടാനുഭവത്തിൽ തികഞ്ഞവനായതുകൊണ്ടു തന്നെ!

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ കഷ്ടതയിൽ അങ്ങേയ്ക്ക് എന്നെ സഹായിക്കുവാൻ കഴിയും എന്ന് ഞാൻ ഉറച്ചിരിക്കുന്നു. അങ്ങയുടെ കൃപ എന്നും എന്നോടൊപ്പം ഉണ്ടാകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x