Uncategorized

“തമാശ പറയുകയാണോ?”

വചനം

ഹോശയ  1 :  2

യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോടു: നീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.

നിരീക്ഷണം

യഹോവയുടെ ഏറ്റവും പ്രീയപ്പെട്ട യിസ്രായേൽ ജനം തുടർച്ചയായി വിഗ്രഹാരാധനയിൽ ഏർപ്പെട്ടതിനാൽ മനം മടുത്ത യഹോവയായ ദൈവം, വേശ്യാവൃത്തിയിലേർപ്പെട്ട യിസ്രായേലിനോടുള്ള തന്റഎ അനന്തമായ സ്നേഹം വെളിപ്പെടുത്തുന്നതിനായി, ഒരു വ്യഭിചാരിണിയെ വിവാഹം കഴിക്കുവാൻ പ്രവാചകനായ ഹോശയയോട് കൽപ്പിച്ചു.

പ്രായോഗീകം

ഈ വേദഭാഗം വായിക്കുമ്പോഴെല്ലാം നമുക്ക് ആദ്യം തോന്നുന്ന കാര്യം ഇതാണ്: “തമാശ പറയുകയാണോ?” യിസ്രായേലിനോടുള്ള അതിയായ സ്നേഹം നിമിത്തം അവരുടെ ശ്രദ്ധ ആകർഷിക്കുവാൻ ദൈവം ആഗ്രഹിച്ചു. അവിടുത്തെ ഏറ്റവും വിശ്വസ്തരായ പ്രവാചകന്മാരിൽ ഒരാളോട്, ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യം ചെയ്യാൻ ദൈവം ആവശ്യപ്പെടുന്നു: അവിഹിത ബന്ധങ്ങളിൽ ഏർപ്പെടുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുക. അവളുടെ വ്യഭിചാരത്തെ ക്ഷമിക്കുക മാത്രമല്ല, അതിനിടയിലും അവളെ സ്നേഹിക്കുകയും ചെയ്യുന്നതിലൂടെ, നമ്മുടെ പ്രിയ ദൈവത്തിന്റെ യിസ്രായേലിനോടുള്ള അളവറ്റ സ്നേഹത്തെയും കൃപയെയും ദൈവം വെളിപ്പെടുത്തി. ഹോശേയ യഥാർത്ഥത്തിൽ അങ്ങനെ തന്നെ ചെയ്തു;  കാരണം, ദൈവം ആ കാര്യം ചെയ്യുവാൻ ആവശ്യപ്പെട്ടപ്പോൾ “തമാശ പറയുകയാണോ?” എന്ന് അദ്ദേഹം ഒരിക്കലും ചോദിച്ചില്ല.

പ്രാർത്ഥന

പ്രീയ യേശുവേ, അങ്ങയുടെ ഹിതം എന്തു തന്നെ ആയാലും അതു ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x