Uncategorized

“യേശുവേ എനിക്ക് അങ്ങയെ വേണം”

വചനം

സങ്കീർത്തനങ്ങള്‍ 63 : 1

“ദൈവമേ, നീ എന്റെ ദൈവം, അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും, വെളളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉളളം നിനക്കായി ദാഹിക്കുന്നു, എന്റെ ദേഹം നിനക്കായി കാംഷിക്കുന്നു.”

നിരീക്ഷണം

ഇവിടെ യഹോവയായ ദൈവം തന്റെ ജീവിതത്തിലേക്ക് കടന്നുവരണമെന്ന് ദാവീദ് രാജാവ് ആഴമായി ആഗ്രഹിക്കുന്നു. ദാവീദ് താൻ ആയിരിക്കുന്ന തന്റെ അവസ്ഥയെക്കുറിച്ച് ഓർക്കുന്നത് ഇപ്രകാരമാണ്, തന്റെ ജീവിതം ഒരു മരുഭൂമിയുടെ അവസ്ഥയാണ്, മരുഭൂമിയിൽ ദാഹജലത്തിനായി വലയുന്നവനെ പോലെ താൻ ആയിരിക്കുന്നു. ദൈവത്തിന്റെ സാന്നിധ്യത്തിനായി തന്റെ ഹൃദയം മുഴുവനും വാഞ്ചിക്കുന്നു.  തന്റെ ശത്രുവിന്റെ കൈയിൽ നിന്ന് രക്ഷപ്പെടുവാനല്ല പകരം ദൈവത്തിന്റെ സാന്നിധ്യം ഇല്ലാതെ തനിക്ക് ജീവിക്കുവാൻ കഴിയുകയില്ല എന്ന തിരിച്ചറിവിൽ നിന്നുമാണ് ഇപ്രകാരം പ്രാർത്ഥിക്കുന്നത്. ഇതുപോലെ  നാമും ചില സാഹചര്യങ്ങളിൽ ദൈവത്തിന്റെ സാന്നിധ്യത്തിനായി ഹൃദയങ്ങമായി ആഗ്രഹിക്കാറുണ്ട്.

പ്രായോഗികം

ഈ ലോക ജീവിതത്തിൽ ആവശ്യമായും അനാവശ്യമായും നിരവധി കാര്യങ്ങള്‍ നാം ആഗ്രഹിക്കാറുണ്ട്.   ചിലതൊക്കെ കണ്ട് ഇഷ്ടപ്പെട്ട് എനിക്കതു വേണമെന്ന് ഉറപ്പോടെ മുന്നോട്ട് പോകുകയും നേടിയെടുക്കുകയും ചെയ്യുന്നു. എന്നാൽ അത് ലഭിച്ചു കഴിയുമ്പോള്‍ നാം അതിൽ സംതൃപ്തരവുന്നില്ല. ലഭിച്ചതിലും അതികം മെച്ചമായത് ആഗ്രഹിക്കുന്ന ഒരു മനോഭാവം നമുക്ക് ഉണ്ടാകുന്നത് മാനുഷീകമായ സ്വാഭാവമാണെ ന്നതാണ് യാഥാർത്ഥ്യം. വളരെ ധനികനായ ഒരു മനുഷ്യൻ തന്റെ വിമാന വാഹിനി കപ്പലിനോട് സമാനമായ ഒരു കൂറ്റൻ ആഡംബര കപ്പലിൽ യാത്ര ചെയ്യുന്നു.  എങ്കിലും താൻ ഇതുകൊണ്ടൊന്നും സംതൃപതനാകുന്നില്ല മറ്റെന്തോ ചില വലീയകാര്യങ്ങള്‍കൂടി സ്വന്തമാക്കുവാൻ ഉളള ആഗ്രഹവും അത്യാഗ്രഹവും ആ കണ്ണുകളിൽ തന്നെ കാണുവാൻ കഴിയും.  ഈ ലോകത്തിൽ നശിച്ചു പോകുന്നവയ്ക്കായി മാനുഷീക ചിന്താഗതി ഇപ്രകാരം ആണ്. എന്നാൽ യേശുവിന്റെ സ്നേഹത്താലും രക്ഷയാലും ഒരിക്കൽ ജീവിതം മാറ്റപെട്ടെങ്കിൽ പിന്നെ ഈ ലോകത്തിൽ നശിച്ചുപോകുന്ന കാര്യങ്ങള്‍ക്കായി അല്ല നാം ജീവിക്കേണ്ടത്. എപ്പോഴും യേശുവിനോട് ചേർന്ന് ജീവിക്കുവാൻ നാം തയ്യാറാകണം. യേശുവേ “അങ്ങയെ എനിക്ക് കൂടുതൽ വേണം” അങ്ങയുടെ സാന്നിധ്യം ഓരോ ദിവസവും കൂടൂതൽ കൂടുതൽ രുചിച്ചറിയുവാൻ എനിക്ക് കൃപ നൽകേണമേ എന്ന് പ്രാർത്ഥിക്കുകയാണ് വേണ്ടത്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ ജീവിതത്തിൽ എനിക്ക് ആവശ്യമാണെന്ന് ഞാൻ കരുതിയിരുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു അവയൊന്നും എനിക്ക് ശാശ്വതമായ ഒരു നിർവൃതിയും നൽകിയിട്ടില്ല. എന്നാൽ എനിക്ക് അങ്ങയുടെ സാന്നിധ്യം കൂടുതൽ വേണം. ഒരിക്കൽ അനുഭവിച്ചതല്ല ഓരോ ദിവസവും അങ്ങയെ കൂടുതൽ രുചിച്ചറിയുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ