Uncategorized

“ഒരു മോശം വിലയിരുത്തൽ”

വചനം

1ശമുവേൽ 27 : 12

“ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താൻ നാറ്റിച്ചതുകൊണ്ടു അവൻ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനിൽ വിശ്വാസം വെച്ചു.”

നിരീക്ഷണം

ശൗൽ രാജാവായിരുന്നപ്പോള്‍ ദാവീദിന്റെ ജീവിതം വളരെ പ്രയാസകരമായിരുന്നു.  അവൻ മാവോക്ക് രാജാവിന്റെ മകനായ ആഖീശിന്റെ ഭരണത്തിൻ കീഴിലുളള സിക്ളാഗ് എന്ന പട്ടണത്തിൽ ഫെലിസ്ത്യരുടെ ഇടയിൽ പോയി താമസിക്കുവാൻ തീരുമാനിച്ചു. ദാവീദ് ആഖീശിനോട് ഒരു ബന്ധം ഉറപ്പിച്ചു.  അവിടെ അവൻ ശൗലിൽ നിന്ന് സുരക്ഷിതനായിരുന്നു.  ശത്രുക്കളുടെ ഇടയിൽ ജീവിക്കുന്ന ഒരു യിസ്രായേൽ ചാരൻ എന്നാണ് ദാവീദിനെ വിളിക്കുന്നത്.  ദാവീദ് തന്റെ ജീവിതകാലം മുഴുവൻ തന്റെ ശിശ്രൂഷകനായിരിക്കുമെന്ന് ആഖീശ് കരുതിയിരുന്നു.  ദാവീദ് ആഖീശിനോട് അത്രമാത്രം പ്രീയങ്കരനായിരുന്നു.  എന്നാൽ ആ സംഭവം മുഴുവൻ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും അത് ദാവീദിനെക്കുറിച്ച് “ഒരു മോശം വിലയിരുത്തൽ” ആയിരുന്നു.

പ്രായോഗികം

ദാവീദ് ഒരിക്കലും ആഖീശിന്റെ സഖ്യകക്ഷിയായിരുന്നില്ല. അവൻ ഒരു യിസ്രായേല്യനും എല്ലാ ഫെലിസ്ത്യരുടെയും ഭയങ്കര ശത്രുവുമായിരുന്നു.  എന്നാൽ അദ്ദേഹം വളരെ കൗശലക്കാരനും യിസ്രായേലിൽ അതുവരെ കണ്ടതിൽ വച്ച് എറ്റവും മികച്ച തന്ത്രജ്ഞനുമായിരുന്നു. ഈ സംഭവം നാം നമ്മുടെ ജീവിതത്തിലും വിവേകപരമായി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു.  നമ്മുടെ ആത്മാവിന്റെ ശത്രുവിനെതിരെ നാം ജാഗ്രത പാലിക്കുന്നുണ്ടോ?  നമ്മെ നമ്മുടെ സ്ഥാനത്തുനിന്ന് താഴെയിറക്കുവാൻ ശ്രമിക്കുന്ന ചങ്ങാതിമാരായി വേഷമിടുന്ന ദുഷ്ടന്മാരെക്കുറിച്ച് നാം ബോധവാന്മാരാണോ? അനേക വർഷങ്ങള്‍ക്കുശേഷം പുതിയ നിയമത്തിൽ അപ്പോസ്ഥലനായ പത്രോസ് എഴുതി, “ജാഗ്രതയുളളവരും സുബോധമുളളവരും ആയിരിപ്പീൻ”. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹമെന്നപ്പോലെ ആരെ വിഴുങ്ങേണ്ടു എന്ന് വച്ച് ഊടാടി സഞ്ചരിക്കുന്നു (1പത്രാസ് 5:8) നാം ശ്രദ്ധിച്ചില്ലെങ്കിൽ, നമ്മോട് മോശമായ ഉദേശ്യത്തോടെ അടുത്തുവരുന്നവരെക്കുറിച്ച് “ഒരു മോശം വിലയിരുത്തൽ” നാമും നടത്തും. അങ്ങനെ ആയാൽ മോശം ഉദ്ദേശത്തോടെ വരുന്നവർ നമ്മെ നശിപ്പിക്കും ആയതുകൊണ്ട് വ്യക്തികളെ ക്രിത്യമായി വിവേചിക്കുവാനുളള വിവേകത്തിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് വിവേകം ആവശ്യമാണ്. അതെനിക്ക് ഉണ്ട് എന്നാൽ അത് കൂടുതൽ വേണം. അങ്ങ് എന്റെ ഹൃദയത്തെ അറിയുന്നവനാണ്.  അങ്ങയെ പ്രസാദിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.  എന്റെ അടുക്കൽ മോശം ഉദ്ദേശവുമായി വരുന്നവരുടെ അടുക്കൽ വഞ്ചിക്കപ്പെടാതെയിരിക്കുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. ആമേൻ