“രക്ഷനൽകുന്ന വിളി”
വചനം
റോമർ 10 : 13
“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
നിരീക്ഷണം
രക്ഷിക്കപ്പെടുവാനുള്ള പരമമായ ഉപാധിയായി അപ്പോസ്ഥലനായ പൗലോസ് പറയുന്നത് ഇതാണ്, ഏതു സമയത്തും ആർക്കും, കഷ്ടതയുടെ നടുവിലും ദാരിദ്രത്തിന്റെ നടുവിലും ദൈവ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഒരു വിളി മതിയാകും നാം രക്ഷിക്കപ്പെടുവാൻ.
പ്രായോഗീകം
യേശുവിനെ അനുഗമിക്കുന്ന പലരും ഇപ്പോഴും ചോദിക്കുറണ്ട്, രക്ഷിക്കപ്പെട്ടു എന്നതിന് ഉറപ്പ് ലഭിക്കുവാൻ ഒരാൾ എന്താണ് ചേയ്യേണ്ടത്? യേശുവിനെ കുറച്ചുകാലം അനുഗമിച്ചുകഴിയുമ്പോൾ ദൈവത്തെ പ്രസാദിപ്പിക്കുവാനായി ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തന്നെ ഉണ്ടാക്കിയെടുക്കുവാൻ നാം ശ്രമിക്കാറുണ്ട്. അങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ നരകം കാത്തിരിക്കുന്നു എന്ന ചിന്തയും സ്വാഭാവികമായും കടന്നുവരുന്നു. എന്നാൽ 2000 വർഷത്തിലോറെയായി ജനങ്ങൾക്ക് സമാധാനം നൽകിപ്പോരുന്ന ആ സത്യം അപ്പോസ്ഥലനായ പൗലോസ് ഇവിടെ നമുക്ക് നൽകുന്നു. കർത്താവിന്റെ നാമത്തിൽ വിളിച്ചപേക്ഷിക്കുക മാത്രം ചെയ്യുക, രക്ഷനമുക്ക് സ്വന്തമാകും. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികകൾ ഇല്ല! ഇത് ചെയ്തില്ലെങ്കിൽ മരണം ഉറപ്പ് എന്ന ഭീഷണികളില്ല. കഴിഞ്ഞ രാത്രി ചെയ്തും ഞാൻ കണ്ടു എന്ന കുറ്റപ്പെടുത്തലുകളില്ല, ഒന്നുമില്ല, കർത്താവിന്റെ നാമത്തിൽ വിളിച്ചപേക്ഷിക്കുക നീ രക്ഷിക്കപ്പെടും എന്നത് മാത്രമേ വചനത്തിൽ ഉള്ളൂ. ഇതിനെ “രക്ഷനൽകുന്ന വിളി” എന്ന് പറയുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർക്ക് ഇന്നും രക്ഷനൽകുന്നു എന്നതിനാൽ ഞാൻ അങ്ങേയ്ക്ക് സ്തോത്രം ചെയ്യുന്നു. ഞാൻ എപ്പോഴും അങ്ങയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നു. ആമേൻ
