Uncategorized

“വലീയ പാപ ഭാരം എങ്ങനെ മാറും?”

വചനം

സങ്കീർത്തനം 130 : 3

യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?

നിരീക്ഷണം

സങ്കീർത്തനക്കാരൻ ഇവിടെ ചോദിക്കുന്നു ഒരു ചോദ്യം കർത്താവേ ഞങ്ങളുടെ ഓരോ പാപങ്ങളുടെയും രേഖ അങ്ങ് സൂക്ഷിക്കുകയാണെങ്കിൽ അതിൽനിന്ന് ആർക്ക് രക്ഷപ്പെടുവാൻ കഴിയും? അതിന്റെ ഉത്തരം അതിൽനിന്ന് രക്ഷപ്പെടുവാൻ ആർക്കും കഴിയുകയില്ലാ എന്ന് തന്നെ ആണ് പഴയനിയമവ്യവസ്ഥ. എന്നാൽ യേശുക്രിസ്തുവിന്റെ കാൽവരി മരണം മൂലം നമുക്ക് പാപമേചനം എന്ന വീണ്ടെടുപ്പ് സാദ്ധ്യമായി. ഒരിക്കൽ നാം പാപം ഏറ്റുപറഞ്ഞാൽ അത് ദൈവം ക്ഷമിക്കുകയും അത് ഒരിക്കലും ഓർക്കാതവണ്ണം മായിച്ചുകളകയും ചെയ്യും. നാം ദൈവ മുൻപാകെ ഏറ്റ് പറയാത്ത പാപങ്ങളുടെ രേഖ ദൈവത്തിന്റെ പക്കൽ ഉണ്ട്. നാം ദൈവത്തോട് പാപങ്ങള്‍ ഏറ്റു പറഞ്ഞില്ലെങ്കിൽ നമ്മുടെ മുൻകാല പാപങ്ങളാൽ നാം ഭാരപ്പെടുകയും ആ ഭാരം നമ്മെ വല്ലാതെ തകർത്തുകളയുകയും ചെയ്യും.

പ്രായോഗീകം

നമ്മെ തകർത്തുകളയുന്നതരത്തിലുള്ള ഭാരങ്ങള്‍ നമ്മുടെ മേൽ വരുവാൻ ദൈവം ഒരിക്കലും അനുവദിക്കുകയില്ല എന്നതാണ് സത്യം. യേശുക്രിസ്തുവിലൂടെയുള്ള സ്വാതന്ത്ര്യം നാം അനുഭവിക്കാതിരിക്കതക്ക ഭാരം വരുമ്പോള്‍ അതിൽ നിന്ന് രക്ഷപ്പെടുവാനുള്ള ഒരു വഴിയും ദൈവം ഉണ്ടാക്കും (1കൊരിന്ത്യർ 10:13) അല്ലാത്ത പക്ഷം നമുക്ക് ഒരിക്കലും നിലനിൽക്കുവാൻ കഴിയുകയില്ല.  എന്നാൽ യേശുക്രിസ്തുവിന്റെ പാപ ക്ഷമയെ നിരസിക്കുന്നവരെക്കുറിച്ച് അവർക്ക് എന്ത് സംഭവിക്കും എന്ന് നാം ചിന്തിച്ചാൽ അവരുടെ അവസ്ഥ ഭയാനകം എന്ന് മനസ്സിലാകും. അവരുടെ ഹൃദയത്തിൽ പാപഭാരം അതിനുമുകളിൽ പാപഭാരം അതിനുമുകളിൽ പാപഭാരം ആ ഭാരം അവരെക്കൊണ്ട് നിവരുവാൻ കഴിയാത്ത അത്ര ഭരം ഉണ്ടാകും. അവർ അവസാനം ആ ഭാരത്താൽ മരിക്കേണ്ടി വരും അല്ലെങ്കിൽ ഹൃദയസ്തംഭനമോ മറ്റെന്തെങ്കിലും അസുഖങ്ങളോ അവർക്ക് അതുമൂലം ഉണ്ടാകും. നമ്മുടെ രാജ്യത്ത് ആത്മഹത്യ വ്യാപകമായതിനാൽ നേരത്തെ അതു വരാതിരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നവരുണ്ട്, എന്നാലും ദൈവവുമായി നല്ല ബന്ധം സൂക്ഷിക്കുവാൻ അവർ തയ്യാറാകുന്നില്ല. എന്നാൽ അവർ ദൈവവുമായി നല്ല ബന്ധത്തിലായാൽ ദൈവം അവരുടെ പാപങ്ങളെ ക്ഷമിക്കുകയും അവർക്ക് നിത്യ ജീവൻ നൽകുകയും ചെയ്യും. ക്രിസ്തീയ വിശ്വാസികളായ നമ്മുടെ ജീവിതത്തിൽ ഈ പാപക്ഷമ ലഭിച്ചില്ലായിരുന്നുവെങ്കിൽ നാം ഇന്ന് എവിടെ ആയിരിക്കുമായിരുന്നു എന്ന് ചിന്തിക്കേണ്ടതാണ്. കാരണം പാപം കുന്നുകൂടുകയും അത് നമ്മെ പലതരത്തിൽ ബുദ്ധിമുട്ടിക്കുകയും ചെയ്യുമായിരുന്നു. അത് നമ്മുക്ക് ഒരിക്കലും സഹിക്കുവാൻ കഴിയുകയില്ലായിരുന്നു.  അതിൽ നിന്ന് മേചിക്കപ്പെട്ടവരായ നാം ഇനി ഒരിക്കലും അതിൽ കുടുങ്ങിപ്പോകരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ പാപം ക്ഷമിച്ചുതന്നതിനായി നന്ദി പറയുന്നു. ആ വലീയ പാപഭാരം മാറി ഞാൻ സ്വസ്ഥമായി തീർന്നു. തുടർന്നും ഈ വലീയ സ്വസ്ഥതയിൽ തന്നെ നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ