Uncategorized

“താഴ്മയുള്ള മനോഭാവം”

വചനം

ലൂക്കോസ് 2 : 46

മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.

നിരീക്ഷണം

യേശുവിന്റെ പന്ത്രണ്ടാം വയസ്സിൽ നടന്ന ഒരു സംഭവമാണ് ഈ വചനത്തിൽ വിവരിച്ചിരിക്കുന്നത്. പെസഹാപെരുനാളിന് നസ്രത്തിലെ ഗ്രാമത്തിൽ നിന്ന് അനേകം ജനങ്ങളോടൊപ്പം യേശുവും മറിയയും യോസേഫും യെരുശലേമിൽ ഉത്സവം ആചരിക്കുവാൻ വന്നു. എന്നാൽ അവരുടെ മടക്കയാത്രയിൽ മുന്ന് ദിവസത്തേ വഴിപിന്നിട്ടവർ യേശുവിനെ തിരഞ്ഞു എന്നാൽ യേശു അവരോട് കൂടെ ഉണ്ടായിരുന്നില്ല. മറിയയും യോസേഫും യേശുവിനെ തിരഞ്ഞ് യെരുശലേമിലേയ്ക്ക് മടങ്ങിചെന്നു. അവർ യേശുവിനെ ദേവാലയത്തിൽ കണ്ടെത്തി. അവിടെ അവൻ പുരോഹിതന്മാരോട് തിരുവെഴത്തു പ്രകാരം ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ ഉപദേശം കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

പ്രായോഗീകം

തങ്ങളെക്കാള്‍ കൂടുതൽ അറിവുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ ഉത്തരങ്ങളെ ശ്രദ്ധിക്കുകയും ചെയ്യാതെ ആരും ജീവിതത്തിൽ ഉയർന്നിട്ടില്ല. യേശുക്രിസ്തു ദൈവമായിരുന്നു, എന്നാൽ ഒരു മനുഷ്യനെന്ന നിലയിൽ താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യ രക്ഷയുടെ കാരണഭൂതനായിത്തീർന്നു എന്ന് വേദപുസ്തകത്തിൽ എബ്രായർ 5:8 നമ്മെ പഠിപ്പിക്കുന്നു. യേശുക്രിസ്തു സർവ്വ ജ്ഞാനി ആയിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരോട് ചോദിക്കുവാനും അവരിൽ നിന്ന് പഠിക്കുവാനും കാണിച്ച മനോഭാവം തന്നെ, തന്നെത്താൻ താഴ്ത്തി കഷ്ടതയിലൂടെ അനുസരണം കാണിച്ചതാണെന്ന് മനസ്സിലാക്കാം. നമുക്ക് നന്നായി ഉത്തരം അറിയാവുന്ന ഒരു കാര്യത്തെക്കുറിച്ച് അത്രയും അറിവില്ലാത്ത വ്യക്തിയോട് ചോദിക്കേണ്ടി വരുന്ന അനുഭവത്തെക്കുറിച്ച് ഒന്ന് ചിന്തിക്കാമോ? അപ്രകാരം ദൈവമായ യേശുക്രിസ്തു കേവലം മനുഷ്യനോട് ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്റെ ഉത്തരം മനസ്സിലാക്കുകയും ചെയ്തു എന്ന് വചനത്തിൽ നാം വായിക്കുന്നു. മാത്രമല്ല യേശു നമുക്കിവിടെ ഒരു മാത്രക കാണിക്കുകയാണ്, ഒരു പക്ഷേ നമ്മുടെ അധ്യാപകനെക്കാളും കൂടുതൽ ഒരു വിഷയത്തെക്കുറിച്ച് നമുക്ക് അറിവ് ഉണ്ടെങ്കിലും താഴ്മയോടെ അവരിൽ നിന്ന് പഠിക്കുന്നത് നമ്മിൽ താഴ്മയുടെ മനോഭാവം വർദ്ധിപ്പിക്കും.  നമ്മിൽ യേശുവിന്റെ ഭാവം തന്നെ ഉണ്ടായിരിക്കട്ടെ. നമുക്കു ചുറ്റും ഉള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും അവരിൽ നിന്ന് പഠിക്കുകയും ചെയ്യുന്ന മനോഭവം വളർത്തിയെടുക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെപ്പോലെ മറ്റുള്ളവരിൽ നിന്നും പഠിക്കുന്ന ഒരു നല്ല മനസ്സ് എനിക്കും നൽകുമാറാകേണമേ. താഴ്മയും വിനയവും എന്റെ ജീവിത്തിൽ എപ്പോഴും ഉണ്ടായിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ