Uncategorized

“ഹൃദയം തകർന്ന ശബ്ദം”

വചനം

യിരെമ്യാവ് 17 : 9

ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?

നിരീക്ഷണം

യഹൂദാ ജനത്തിന്റെ പാപം യഹോവയായ ദൈവം കണ്ടപ്പോൾ, മനുഷ്യഹൃദയം വഞ്ചന നിറഞ്ഞതാണെന്നും അത് എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത് എന്നും ദൈവം പറഞ്ഞു. എന്നാൽ അത് യഹൂദാ ജനം മനസ്സിലാക്കിയില്ല.

പ്രായോഗികം

യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ ഓരോദിവസവും ദൈവം നമ്മെ കൃപയിൽ നിർത്തുന്നതിന് നന്ദി പറയണം. ലോകമെമ്പാടും ഉള്ള ദൈവ ജനങ്ങൾ ദൈവത്തിൽ നിന്ന് അകന്നുപോകുന്നത് നാം ഓരോ ദിവസവും കാണുകയാണ്. ദൂരസ്ഥർ മാത്രമല്ല നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാൽ മതി നമുക്ക് അത് കാണുവാൻ കഴിയും. ഒരിക്കൽ വിശ്വാസത്തിനുവേണ്ടി നിന്നവർ പിൻമാറിപ്പോകുന്ന വാർത്ത നമ്മുടെ ഹൃദയത്തെ തകർക്കുന്നു. എന്നാൽ നമ്മുടെ ചുറ്റും ഓരോദിവസവും “എന്റെ ഹൃദയം തകർന്നിരിക്കുന്നു എന്നെ ആരു സഹായിക്കും” എന്ന നിലവിളിയും നമുക്ക് കേൾക്കുവാൻ കഴിയും. നമ്മുടെ ഹൃദയവേദന നന്നായി മനസ്സിലാക്കുകയും ഹൃദയത്തിലെ മുറിവുകളെ കെട്ടുവാൻ കഴിയുകയും ചെയ്യുന്നത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് മാത്രമാണ്. അത് മനസ്സിലാക്കുന്നവർക്കുമാത്രമേ അറിയുവാൻ കഴിയുകയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഹൃദയ തകർച്ചമനസ്സിലാക്കി എന്നെ സഹായിച്ചതിന് നന്ദി. തുടർന്നും അങ്ങയിൽ ആശ്രയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ