“വിജയ തത്വങ്ങൾ”
വചനം
2 ശമുവേൽ 8 : 6
പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീർന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
നിരീക്ഷണം
ഇത് വ്യക്തമായ ഒരു പ്രസ്താവയാണ്. ദാവീദ് ഇടയ്ക്കിടെയോ ചലപ്പോഴോ വിജയിച്ചു എന്ന് അല്ല, ഒരിക്കലും അല്ല! ഈ വചനഭാഗത്ത്, അവൻ ഒരു ഭീകരതയായ അവസ്ഥലയിലൂടെ കടന്നുപോകുകയായിരുന്നു, എന്നാൽ അവൻ പോയിടത്തെല്ലാം ദൈവം അവന് വിജയം നൽകി. തീർച്ചയായും നമുക്ക് ചോദിക്കാം, ദാവീദ് രാജാവിന്റെ വിജയ തത്വങ്ങൾ എന്തൊക്കെയാണ്?
പ്രായോഗീകം
ദാവീദും കൂട്ടരും യുദ്ധകലയിൽ അഭ്യസിച്ചിരുന്നവരാണെന്നതിൽ സംശയമില്ല. ഒരു ചെറിയ കെല്ലുകൊണ്ട് ഗോല്ല്യാത്തിന്റെ നെറ്റിയിൽ എറിഞ്ഞ് തകർത്തതുമുതൽ അദ്ദേഹം എല്ലാ യുദ്ധ തലങ്ങളിലും പഠിക്കുകയും പരിശീലിക്കുകയും ചെയ്തിരുന്നു. എന്നാൽ പല പുരുഷന്മാരും സ്ത്രീകളും ഇങ്ങനെ ചെയ്തിട്ടും വളരെ മോശമായരീതിയിൽ തോറ്റുപോയി. ഈ അധ്യായത്തിലെ പതിനഞ്ചാം വാക്യത്തിൽ, ദാവീദ് യിസ്രായേലിനെ ഭരിച്ചു, തന്റെ രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും നീതിപൂർവ്വായ പ്രവർത്തി കാഴ്ചവച്ചു എന്ന് ഴുത്തുകാരൻ പറയുന്നു. തീർച്ചയായും ചില രാജാക്കന്മാർ അവരുടെ ജനങ്ങളിൽ ചിലർക്ക് നീതിയും ന്യായവും പ്രവർത്തിച്ചവരെ നമുക്ക് കാണുവാൻ കഴിയും. എന്നാൽ ചരിത്രത്തിൽ എത്ര നേതാക്കൾ അവരുടെ എല്ലാ ജനങ്ങൾക്കും വേണ്ടി നീതിപൂർവ്വമായി ന്യായം പ്രവർത്തിച്ചിട്ടുണ്ട്? അതെ, എല്ലായിടത്തും അവനെ ദൈവം വിജയിപ്പിച്ചതിന് കാരണം അവൻ എല്ലാ വർക്കും നീതിയും ന്യായവും എന്ന വിജയ തത്വങ്ങളിൽ നിന്ന് പ്രവർത്തിച്ചതുകൊണ്ടാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതത്തിലും എല്ലാവർക്കും നീതിയും ന്യായവും പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
