Uncategorized

“എപ്പോഴും പ്രോത്സാഹിപ്പിക്കുക”

വചനം

സങ്കീർത്തനം 20 :   5

ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.

നിരീക്ഷണം

ദാവീദ് രാജാവിന്റെ വാക്കുകളാണിത്. പരസ്പരമുള്ള വിജയങ്ങളിൽ എപ്പോഴും ആഹ്ലാദിക്കുവാൻ തന്റെ ജനത്തെയും നമ്മെയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

പ്രായോഗീകം

സുഹൃത്തോ കുടുംബാഗമോ ഏതെങ്കിലും സവിശേഷമായ കാര്യത്തിൽ വിജയിക്കുമ്പോൾ പലർക്കും അല്പം അസൂയ തോന്നാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? കൃത്യമായി തുറന്ന് പറയുവാൻ പ്രയാസമാണ്, എങ്കിലും നമുക്കും അത്തരം അനുഭവങ്ങൾ ഉണ്ടാകാം. ഇതേ അസൂയയെ നേരിട്ട പല സുഹൃത്തുക്കളുമായും നമുക്ക് കര്യങ്ങൾ തുറന്നു പറയുമ്പോൾ മനസ്സിലാക്കുവാൻ കഴിയും. മറ്റൊരാൾ വിജയിക്കുപ്പോൾ എന്തുകൊണ്ട് നമുക്ക് അതൊരു വ്യക്തിപരമായ നഷ്ടമായി തോന്നുന്നു? എന്നാൽ അങ്ങനെയല്ല നാം പ്രതികരിക്കേണ്ടതെന്ന് ദാവീദ് നമ്മെ ഓർമ്മിപ്പിക്കുന്നു. തീർച്ചയായും അല്ല!! മറിച്ച് നമ്മുടെ സഹോദരനോ സഹോദരിയോ വിജയിക്കുമ്പോൾ നമുക്ക് ഒരേയൊരു പ്രതികരണം മാത്രമേ ഉണ്ടാകാവൂ എന്നാണ് രാജാവ് ആഗ്രഹിച്ചത്,,, എപ്പോഴും പ്രോത്സാഹിപ്പിക്കുക!!.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവരുടെ വിജയത്തിൽ അവരെ പ്രോത്സാഹിപ്പിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ