Uncategorized

“തിന്മയെ അകറ്റുക”

വചനം

സങ്കീർത്തനങ്ങള്‍ 7 : 14

ഇതാ അവന് നീതികേടിനെ നോവുകിട്ടുന്നു, അവൻ കഷ്ടത്തെഗർഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവിന്റെ അതിശയകരമായ പ്രസ്ഥാവനയാണിത്. ദാവീദ് രാജാവിന്റെ രാജ്യം വിജാതീയരാൽ ചുറ്റപ്പെട്ടതായിരുന്നു. മാത്രമല്ല തിന്മ നിറഞ്ഞ ജനങ്ങളെ നേരിട്ട് കാണുകയും അവരെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത തിനുശേഷം ഇപ്രകാരം പറഞ്ഞു തിന്മയെ ഗർഭം ധരിച്ചിരിക്കുന്ന ഒരു വ്യക്തി പ്രസവിക്കുന്നത് വഞ്ചനയാണ്. അതിനർത്ഥം ഹൃദം നിറയെ തിന്മയാണെങ്കിൽ ആ വ്യക്തിയിൽ നിന്ന് പുറപ്പെടുന്നതും തിന്മ തിറഞ്ഞതയിരിക്കും.

പ്രായോഗികം

തിന്മയെ ഗർഭം ധരിക്കുക എന്ന ആശയം പെട്ടന്ന് ഉദിച്ചതല്ല ആയിരകണക്കിന് വർഷങ്ങള്‍ക്ക് മുമ്പ് എഴുതിയതാണ്. തിന്മ ഈ ലോകത്തിൽ ഇപ്പോള്‍ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിൽ വഞ്ചനയുടെ ആദിക്യം നാം കൂടുതൽ കാണുന്നത് ഇപ്പോഴാണ്.  ധാർമ്മീകത എന്ന ആശയം ഈ ലോകത്തിൽ നിന്നുതന്നെ മാറ്റപെട്ടു എന്ന് നമുക്ക് തോന്നും. നാം എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാന മൂല്യം ദൈവ വചനപ്രകാരം അല്ലാത്തതാണ് അതിനു കാരണം .  ഇനി ഈ ലോകത്തിൽ എങ്ങനെ ജീവിക്കുവാൻ കഴിയും എന്ന് നാം ചിന്തിച്ചേക്കാം. തീർച്ചയായും നാം വിത്യസ്ത തരത്തൽ ചിന്തിക്കേണ്ടത് ആവശ്യമാണ്. തിന്മ നമ്മിൽ നിറക്കുന്നതിനു പകരം ദൈവ വചനത്താലുള്ള നന്മ നമ്മിൽ നിറയേണ്ടത് ആവശ്യമാണ്. ഈ സങ്കീർത്തനം എഴുതിയ ദാവീദ് രാജാവ് സങ്കീ.119:11 – ൽ പറയുന്നു “ഞാൽ നിന്നോട് പാപം ചെയ്യാതിരിക്കേണ്ടതിന് നിന്റെ വചനത്തെ എന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു”. അതുപോലെ നാം ഓരോരുത്തരും ദൈവ വചനം നമ്മിൽ നിറച്ചുകൊണ്ട് തിന്മ നമ്മിൽ നിന്ന് അകറ്റേണ്ടത് ആവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വചന പ്രകാരം എന്റെ ജീവിത്തെ ക്രമീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. തിന്മയെ അകറ്റി നന്മ പ്രവർത്തിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ