Uncategorized

“ദൈവത്തെവിട്ട് മാറുന്നത് സങ്കൽപ്പിക്കുവാൻ കഴിയുമോ?”

വചനം

1 രാജാക്കന്മാർ 11 : 9

“തനിക്കു രണ്ടു പ്രാവശ്യം പത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും”.

നിരീക്ഷണം

ബൈബിളിൽ പ്രാധാന്യമർഹിക്കുന്ന ഒരു വാക്യമാണിത്.  തന്റെ രാജ്യത്തിന്റെ താക്കോൽ ദൈവം ഏൽപ്പിച്ച രാജാവാണ് ശലോമോൻ എന്നാൽ ഇപ്പോള്‍ അതേ ദൈവത്താൽ നിന്ദിക്കപ്പെടുന്നു. എന്താണ് സംഭവിച്ചത്? ദൈവം തനിക്കു നൽകീയ സ്വന്തം കഴിവുകളിലും ജ്ഞാനത്തിലും ശലോമോൻ വളരെ നിഗളിച്ചു.  അവൻ വിദേശ രാജ്യങ്ങളിലെ നൂറുകണക്കിന് സ്ത്രീകളെ വിവാഹം കഴിക്കുകയും അവരുടെ വിജാതീയ വിഗ്രഹങ്ങളെ യിസ്രായേലിലേക്ക് കെണ്ടുവരുവാൻ അവരെ അനുവദിക്കുകയും ചെയ്തു.  വാസ്തവത്തിൽ പല സന്ദർഭങ്ങളിലും ശലോമോൻ ഈ ദൈവങ്ങള്‍ക്കായി സ്മാരകങ്ങളും, ക്ഷേത്രങ്ങളും പണിതു കൊടുത്തു.  ഇതു കണ്ടപ്പോള്‍ യിസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിചെയ്തു, നീ മരിച്ച ശേഷം ഞാൻ നിന്റെ രാജ്യം വിഭാഗിക്കുകയും നിന്റെ പിതാവായ ദാവീദിനോട് എനിക്കുളള സ്നേഹത്താൽ ഒരു ഗോത്രത്തെ മാത്രം അവശേഷിപ്പിക്കുകയും ചെയ്യും. ആ ഒരു ഗോത്രം നിങ്ങളുടെ പിതാവിന് ഒരു പാരമ്പര്യമായി നിലനിൽക്കും, പ്പെട്ടെന്നുളള ഈ വഴിത്തിരിവിന് കാരണം ശലോമോൻ ദൈവത്തിൽ നിന്ന് അകന്നതുതന്നെ.

പ്രായോഗികം

ഇപ്പോള്‍ അതേ ഖണ്ഡികയിൽ, ദൈവം പറയുന്നു, “പ്രത്യേകിച്ച് രണ്ടു തവണ നിനക്കു പ്രത്യക്ഷപ്പെട്ടതിനുശേഷവും നീ ഇങ്ങനെ ചെയ്തതുകൊണ്ട് എനിക്ക് നിന്നോട് ദേഷ്യം ഉണ്ട്”!  അത് ശരിയാണ് ശലോമോൻ കർത്താവിൽ പൂർണ്ണമായി ആശ്രയിച്ചിരുന്ന “നല്ല പഴയ കാലത്ത്” രാജാവായി തന്റെ ഭരണം ആരംഭിച്ചപ്പോള്‍ ദൈവം ഗിബയോനിൽ വച്ച് ശലോമോനെ സന്ദർശിച്ചു. ആലയത്തിന്റെ സമർപ്പണത്തിനും കർത്താവിന് അവരുടെ ഭീമാകരമായ സമ്മാനങ്ങള്‍ അർപ്പിക്കപ്പെട്ടതിനെ തുടർന്ന് യിസ്രായേൽ മുഴുവനും നിറഞ്ഞു നിന്ന അസാധാരണമായ സന്തോഷത്തിനുശേഷം ദൈവം വീണ്ടും ശലോമോനെ സന്ദർശിക്കുകയും വിശ്വസ്തനായിരിക്കുവാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ പ്രപഞ്ചത്തിന്റെ ദൈവത്തിൽ നിന്നുളള വ്യക്തിപരമായ സന്ദർശനങ്ങള്‍ക്കുശേഷവും ശലോമോൻ അന്യദൈവങ്ങളെ ആരാധിക്കുവാൻ കർത്താവിൽനിന്ന് പുറംതിരിഞ്ഞു. “നിങ്ങള്‍ക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?” സ്രിഷ്ടാവ് വളരെയധികം സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്ത ഒരാള്‍ക്ക് മരത്തെയും കല്ലിനെയും ആരാധിക്കാൻ കഴിയുന്ന തരത്തിൽ ദൈവത്തിന്റെ മഹത്വത്തിൽ നിന്ന് എങ്ങനെ അകന്നുപോയി എന്ന്? ഇന്ന് നമ്മുക്കൊരുമിച്ച് യേശുവിനോടുളള സ്നേഹം ഒന്നുകൂടെ ഉറപ്പിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ

ഓരോ ദിവസവും അങ്ങയുടെ കലപനകളെ പ്രമാണിച്ച് അങ്ങയെ പിൻതുടരാൻ എനിക്ക് കൃപനൽകേണമേ.  എന്റെ ജീവിതത്തിൽ അങ്ങ് കാണിച്ച നിർവ്യാജ സ്നേഹത്തെ ഒരിക്കലും മറക്കാതെ അന്ത്യം വരെ അങ്ങയെ സ്നേഹിപ്പാൻ എന്നെ സഹായിക്കേണമേ. ആമേൻ