Uncategorized

“ബഹുമാനത്തോടെ സംസാരിക്കുക”

വചനം

അപ്പോ. പ്രവൃത്തികള്‍  26 : 2

“അഗ്രിപ്പാരാജാവേ, യഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രദിവാദിപ്പാൻ ഇടവന്നതുകൊണ്ട്…”

നിരീക്ഷണം

യഹൂദന്മാർ പൌലോസ് അപ്പോസ്തലനെതിരായി ഉന്നയിച്ച ആരോപണങ്ങളിൽ പൌലോസിന്റെ വാദം പറവാനായി രാജാവായ അഗ്രിപ്പാ രണ്ടാമൻ അനുവാദം നൽകി. അഗ്രിപ്പാ രാജാവേ, അങ്ങയോട് സംസാരിക്കുവാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണെന്ന് പറഞ്ഞു കൊണ്ടാണ് പൌലോസ് തന്റെ വാദം ആരംഭിക്കുന്നത്. അപ്പോസ്തലനായ പൌലോസ് അഗ്രിപ്പാ രാജാവിനു നൽകിയ ബഹുമാനം നാം കാണുമ്പോള്‍ “എപ്പോഴും ബഹുമാനത്തോടെ സംസാരിക്കുക” എന്നകാര്യം നമ്മുടെ ചിന്തയിൽ കടന്നുവരട്ടെ.

പ്രായോഗികം

രാജാവായ അഗ്രിപ്പാ രണ്ടാമൻ വളരെ ചെറുപ്പമാണ് തന്നെയുമല്ല അത്രയ്ക്കും മാന്യമായ ജീവിതം നയിക്കുന്ന വ്യക്തിയും അല്ലായിരുന്നു.  എന്നാൽ പൌലോസ് അപ്പോസ്തലൻ എത്ര മഹത്തായ വ്യക്തിയായിരുന്നു എന്ന് ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. അന്യായമായി വളരെ കുറ്റങ്ങള്‍ പൌലോസിന്റെ മേൽ ചുമത്തിയായിരിന്നു യഹൂദന്മാർ അവനെ വിചാരണക്കായി കൊണ്ടുപോയത്. യഹൂദന്മാർ ക്രൂശിച്ചുകൊന്ന യേശുവിന്റെ അനുയായി ആയി പൌലോസ് മാറിയത് യഹൂദന്മാർക്ക് തന്നോട് വളരെ സ്പർദ്ധ ഉണ്ടാകുവാൻ കാരണമായി. അത് യഹൂദന്മാർക്ക് വലിയ ഭീഷണിയായും തീർന്നു. എന്നാൽ തന്റെ പ്രതിവാദം പറയേണ്ട സമയത്ത്, മനുഷ്യരാൽ അത്രയും ആദരണീയനല്ലാത്ത ജനങ്ങള്‍ക്ക് സമ്മതനുമല്ലാത്ത ഒരു രാജാവിനെ മഹാനായ പൌലോസ് അപ്പോസ്തലൻ ബഹുമാനിച്ചുവെങ്കിൽ നാം എങ്ങനെ ആയിരിക്കേണം എന്ന് ചിന്തിക്കുക. എപ്പോഴും, എല്ലായിടത്തും, എല്ലാപേരെയും ബഹുമാനിക്കുക അതാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന പാഠം.

പ്രാര്‍ത്ഥന

പ്രീയ യേശുവേ,

എപ്പോഴും മറ്റുളളവരെ എന്നെക്കാള്‍ ശ്രേഷ്ഠൻ എന്ന് എണ്ണുവാൻ എന്നെ സഹായിക്കുന്നതിനാൽ നന്ദി. ആരോടു സംസാരിച്ചാലും ഈ തിരുവെഴുത്തു പഠിപ്പിക്കുന്നതുപോലെ ബഹുമാനത്തോടെ സംസാരിക്കുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ