Uncategorized

“ശക്തികേന്ദ്രങ്ങളോട് അടുത്തു നിൽക്കുക”

വചനം

1ശമുവേൽ 24 :   22

അങ്ങനെ ദാവീദ് ശൌലിനോടു സത്യം ചെയ്തു; ശൌൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.

നിരീക്ഷണം

ദാവിദ് രാജാവിനെ കൊല്ലുവാൻ ശൗൽ രാജാവ് പുറപ്പെട്ടു. ദാവീദ് ഒരു കൂട്ടം ആളുകളുമായി ഓടി രക്ഷപ്പെടുകയായിരുന്നു. അത്തരമൊരു സന്ദർഭത്തിൽ, അവർ രാജാവിന്റെ അടുക്കൽ നിന്ന് ഓടിപ്പോകുമ്പോൾ, ദാവീദ് ഒരു ഗുഹയിൽ ശൗലിനെ കണ്ടെത്തി, അപ്പോൾതന്നെ അവനെ കൊല്ലാമായിരുന്നു, പക്ഷേ അവൻ കൊന്നില്ല. പിന്നീട് രാജാവിനെ വിവരം അറിയിച്ചപ്പോൾ, രാജാവ് പശ്ചാത്തപിച്ചു നീ രാജാവാകുമ്പോൾ എന്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കില്ലെന്ന് വാഗ്ദാനം ചെയ്യൂ എന്ന് പറഞ്ഞു. ശൗൽ രാജാവ് തന്റെ കൈട്ടാരത്തിലേയക്കും ദാവീദ് തന്റെ കോട്ടയിലേയ്ക്കും മടങ്ങിപ്പോയി.

പ്രായോഗീകം

ഒളിച്ചോട്ടത്തിനിടയിൽ, ദാവീദും കൂട്ടരും ഒരു ശക്തികേന്ദ്രം സൃഷ്ടിച്ചിരുന്നു. തന്ത്രപരമായ ആസൂത്രണത്തിനും പ്രാർത്ഥനയ്ക്കും, സ്തുതിക്കും സുരക്ഷയ്ക്കുമുള്ള അവരുടെ സ്ഥലമായിരുന്നു അത്. സുഹൃത്തുക്കളാലും ഒരുപക്ഷേ കുടുംബാംഗങ്ങളാലും ചുറ്റപ്പെട്ട ഒരു സ്ഥലമായിരുന്നു അത്. രാജാവ് യെരുശലേമിലേയ്ക്ക് മടങ്ങിയപ്പോൾ ദാവീദും കൂട്ടരും പോയില്ല. അക്കാലത്ത് യെരുശലേം അവരുടെ ശക്തികേന്ദ്രമായിരുന്നില്ല. പകരം അവർ സൃഷ്ടിച്ച ശക്തികേന്ദ്രത്തിലേയ്ക്ക് അവർ മടങ്ങി. എത്ര വലുതായാലും ചെറുതായാലും അറിയപ്പെടുന്നതായാലും അറിയപ്പെടാത്തതായാലും അത് അവരുടെ ശക്തികേന്ദ്രമായിരുന്നു. അതുപോലെ തന്നെ നമുക്കും സുഹൃത്തുക്കൾക്കും കുടുംബത്തിനും പ്രാർത്ഥനയ്ക്കും സ്തുതിക്കും സുരക്ഷയ്ക്കും തന്ത്രപരമായ ആസുത്രണത്തിനും വേണ്ടി ഒരു ശക്തികേന്ദ്രം ആവശ്യമാണ്. നിങ്ങൾ എന്തു തന്നെ ചെയ്താലും നിങ്ങളുടെ ശക്തികേന്ദ്രത്തോട് അടുത്ത് നിൽക്കുക അവിടെ നമുക്ക് ദൈവീക സംരക്ഷണവും വിടുതലും ഉണ്ടാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ശക്തികേന്ദ്രമായ എന്റെ പ്രാർത്ഥനാ സ്ഥലത്തോടും എന്റെ ദൈവത്തോടും ഏറ്റവും അടുത്തു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x