Uncategorized

“സഭയുടെ തല ക്രിസ്തു”

വചനം

ഫിലിപ്പിയർ  2 : 3

ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.

നിരീക്ഷണം

യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിലുള്ള നമ്മുടെ ലക്ഷ്യം സ്വയം ഉയർത്തിക്കാട്ടുകയല്ല എന്ന് അപ്പോസ്ഥലനായ പൗലോസ് വളരെ വ്യക്തമായി പറയുന്നു. വ്യക്തിപരമായ നേട്ടങ്ങളുടെ പേരിൽ അഹങ്കരിക്കുവാൻ ഇടയാകുന്ന ഏതൊരു കാര്യവും ദൈവഹിതത്തിന് അനുസൃതമല്ല.

പ്രായോഗീകം

പൗലോസിന്റെ ഈ നിർദ്ദേശത്തിന് തൊട്ടുപിന്നാലെ, ക്രിസ്തുവിന്റെ മനസ്സ് ഉണ്ടായിരിക്കുക എന്നത് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തുടർന്ന്, പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിനായയി ക്രിസ്തു എന്ത് ചെയ്യുവാൻ സന്നദ്ധനായി എന്ന് അദ്ദേഹം നമ്മോട് പറയുന്നു. യേശു തന്നെത്താൻ താഴ്ത്തി, ക്രൂശിലെ മരണം വരെ തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു. അത് ചരിത്രത്തിലെ ഏറ്റവും അതിദാരുണമായ മരണരീതികളിൽ ഒന്ന് എന്നതിലുപരി, ശാപവും അപമാനവും കടുത്ത അവജ്ജയും നിറഞ്ഞതായിരുന്നു ആ മരണം. ഈ വാക്യം വായിക്കുമ്പോൾ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്കു വേണ്ടിയാകാം അപ്പേസ്ഥലനായ പൗലോസ് ഇത് എഴുതിയതെന്ന് തോന്നാം. കൊലൊസ്സ്യർ 1:18-ൽ പൗലോസ് പറയുന്നു “യേശു സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു”. അവിടുന്ന് എങ്ങനെയാണ് അത്രയും ഉന്നതമായ സ്ഥാനം നേടിയതെന്ന് നമുക്കെല്ലാവർക്കും അറിയാം. സ്വാർദ്ധമായ അഭിലാഷങ്ങളുടെയും വ്യർത്ഥമായ അഹങ്കാരത്തിന്റെയും വെല്ലുവിളികളെയാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത്. സഭയുടെ തലയായ യേശുവിന് തടസ്സമാകുന്നവധിത്തിൽ നമ്മുടെ അഹങ്കാരം ഉയരാതിരിക്കുവാൻ നമുക്ക് ശ്രദ്ധിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

പൂർണ്ണ ഹൃദയത്തോടെ എന്നെ തന്നെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. സഭയിലെ ഒരു അവയവമെന്ന നിലയിൽ എന്നെ തന്നെ താഴ്ത്തി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x