“സ്നേഹത്തിന്റെ ശക്തി”
വചനം
ഉത്തമ ഗീതം 8 : 7
ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
നിരീക്ഷണം
നാം എല്ലാവരിലും പ്രതിധ്വനിക്കുന്ന അവിശ്വസനീയമായ ഒരു പ്രസ്താവന ജ്ഞാനിയായ ശലോമോൻ ഈ വചനത്തിൽ വ്യക്തമാക്കുന്നു. സ്നേഹത്തിന്റെ ശക്തിക്ക് തുല്യമായിമറ്റൊന്നുമില്ല എന്നതാണ് സത്യം.
പ്രായോഗീകം
സ്നേഹം പലതരങ്ങളുണ്ടെന്നത് വ്യക്തമാണ്. അടുത്ത കുടുംബാഗത്തോടുള്ള സ്നേഹമുണ്ട്, സുഹൃത്തിനോടുള്ള സ്നേഹമുണ്ട്. എന്നാൽ ഭർത്താവിനോടോ ഭാര്യയോടോ ഉള്ള സ്നേഹം മറ്റെതൊരു മാനുഷീക വികാരത്തേക്കാളും ശക്തമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് സുഖമില്ലാതാവുമ്പോൾ നാം അവർക്കുവേണ്ടി ജീവനെക്കൊടുക്കുവാൻ തയ്യാറാകുന്നു. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ വാക്കുതർക്കം ഉണ്ടായാലും സ്നേഹം നിമിത്തം പരസ്പരം തർക്കം തീർത്ത് സ്നേഹിക്കുന്നു. സ്നേഹം രക്ഷിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു മാത്രമല്ല ആശ്വസിപ്പിക്കുകയും മുറിവുണക്കുകയും ചെയ്യുന്നു. അതിനെയൊണ് സ്നേഹത്തിന്റെ ശക്തി എന്ന് നാം വിളിക്കുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ മഹാസ്നേഹം തന്ന് രക്ഷിച്ചതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. ആ സ്നേഹത്തിൽ എന്നും നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
