“ക്രൂശിന്റെ ശത്രുക്കൾക്ക് അവരുടെ വഴി മാറ്റുവാൻ കഴിയുമോ?”
വചനം
ഫിലിപ്പിയർ 3 : 18
ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.
നിരീക്ഷണം
ഫിലിപ്പിയ സഭയിലെ ജനങ്ങളോട് അവരുടെ മുന്നോട്ടുള്ള ക്രിസ്തീയ ജീവിതത്തിന് ആവശ്യമായ മാർദ്ദനിർദ്ദേശം ലഭിക്കുന്നതിനായി അവരെ നടത്തിയവരെ നോക്കുവാൻ അപ്പോസ്തലനായ പൗലോസ് ഇവിടെ പറയുന്നു. കാരണം പലരും യേശുവിന്റെ അനുയായികളാവേണ്ടവർ ശരിക്കും യേശുവിന്റെ ക്രൂശിന് ശത്രൂക്കളായി മാറുന്നു.
പ്രായോഗികം
യേശുക്രിസ്തുവിനെ അനുഗമിക്കുവാൻ തീരുമാനിച്ചതിനുശേഷം വിട്ടുപിരിയുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് “പഴയ സുഹൃത്തുക്കൾ”. നമുക്ക് അവരെ ക്രിസ്തുവിങ്കലേയ്ക്ക് കൊണ്ടുവരുവാൻ വളരെ ശ്രമിക്കാം എന്നാൽ പലരും യേശുവിനെ അനുഗമിക്കുവാൻ കടന്നുവരികയില്ല എന്നതാണ് സത്യം. പുതിയ നിയമം നമ്മോട്പറയുന്നത് പിൻപിലുള്ളതിനെ മറന്ന് മുമ്പിലുള്ളതിനായ് ആഞ്ഞും കൊണ്ട് ക്രിസ്തുവിന്റെ പരമവിളിയുടെ ലാക്കിലേയ്ക്ക് ഓടുക. എന്നാൽ ചിലർക്ക് അത് ചെയ്യുവാൻ വളരെ പ്രയാസമാണ്. കാരണം പഴയ ബന്ധങ്ങൾ വളരെ കാലപഴക്കം ചെന്നതാണ്, എന്നാൽ അവർ ഇപ്പോൾ ക്രിസ്തുവിന്റെ ക്രൂശിന് ശത്രുക്കളായി മാറി എന്നത് ശ്രദ്ധേയമാണ്. യേശുവിനെ അനുഗമിക്കുവാൻ തയ്യാറാകുന്ന കൂട്ടുകാരെ കൂടെ കൂട്ടുക എന്നാൽ യേശുവിനെ ഉപേക്ഷിക്കുന്നവരെ നാമും ഉപേക്ഷിക്കേണ്ടതാകുന്നു. നമുക്ക് അവശ്യം യേശുക്രിസ്തുവിനെക്കുറിച്ച് കൂടുതൽ അറിയുകയും അവനിൽ വളരുകയും ചെയ്യുക എന്നതാണ്. നമ്മുടെ കൂട്ടുകാർക്ക് യേശുവിനെ അനുഗമിക്കുവാൻ കഴിയുമോ എന്ന് ഗ്രഹിക്കുവാൻ നാം കൂടുതൽ സമയം എടുക്കരുത്. എന്നാൽ നമുക്ക് ക്രിസ്തുവിനെ അനുഗമിക്കുവാൻ കഴിയാതെ പോകും.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവരെ നേടുവാൻ ശ്രമിക്കുമ്പോൾ തന്നെ സ്വന്തമായി കർത്താവനെ അനുഗമിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ