“യേശുവിനെ ധരിക്കുക”
വചനം
ഗലാത്യർ 3 : 27
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
നിരീക്ഷണം
യേശുവിനു മുമ്പ് യഹൂദന്മാർ ന്യായപ്രമാണം ധരിച്ചിരുന്നുവെന്ന് മുൻകാല വാക്യങ്ങൾ വെളിപ്പെടുത്തിയതിനു ശേഷം അപ്പോസ്ഥലൻ ഇവിടെ അതുപോലെ യേശുവിനെയും നാം ധരിക്കണം എന്ന് വ്യക്തമാക്കുന്നു. ന്യായപ്രമാണം നമ്മുടെ രക്ഷാധികാരി ആയിരുന്നതുപോലെ ഇപ്പോൾ നാം ക്രിസ്തുവിൽ സ്നാനമേറ്റതിനാൽ, ഫലത്തിൽ നാ യേശുവിനെ വസ്ത്രം ധരിക്കുന്നതുപോലെ ധരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.
പ്രായോഗീകം
നമ്മുടെ പുറം വസ്ത്രങ്ങളിൽ ഭൂരിഭാഗവും നമ്മൾ ഏതുതരം വ്യക്തയാണെന്ന് വെളിപ്പെടുത്തുന്നു. അത് എല്ലായ്പ്പോഴും സത്യമല്ല, പക്ഷേ മിക്കവാറും അത് പ്രവർത്തിക്കുന്ന രീതിയിലാണ്. നമ്മൾ പുറമേധരിക്കുന്നത് ചിലപ്പോൾ ഉള്ളിൽ ആരാണെന്ന് വെളിപ്പെടുത്തുന്നു. എന്നാൽ നിങ്ങൾ യേശുവിൽ അണിഞ്ഞൊരുങ്ങിയിരിക്കുമ്പോൾ ഒരാളുടെ ഹൃദയത്തിന്റെയും ആത്മാവിന്റെയും ഉള്ളിൽ സംഭവിച്ചത് ഇപ്പോൾ പുറത്ത് പ്രകടമാകുന്നു എന്നതാണ് സത്യം. യേശുവിന് കീഴടങ്ങുന്നതിനുമുമ്പ് പലപ്പോഴും തകർന്നതും, ഒടിഞ്ഞതും, മുറിവേറ്റതും ആയ ഒരു വ്യക്തിയുടെ ഹൃദയവും ആത്മാവും ആയിരിക്കാം നമ്മുടേത്. അവൻ നമ്മുടെ ഉള്ളിനെ സുഖപ്പെടുത്തുമ്പോൾ അത് പുറമേ പ്രത്യക്ഷപ്പെടുനെന്ന് ന്യായമായും പറയുവാൻ കഴിയും. മിക്കപ്പോഴും യേശുവിനെ ധരിക്കുന്ന ആളുകൾക്ക് പറയുവാൻ കഴിയുന്നതും അതുതന്നെയാണ്. ഞാൻ തർന്ന ഹൃദയത്തോടെ യേശുവിന്റെ അടുക്കൽ വന്ന് എനിക്ക് തകർച്ചമാറ്റി തന്നതിനാൽ ഞാൻ ക്രിസ്തുവിനെ ധരിച്ചുകൊണ്ട് ക്രിസ്തുവിന് വേണ്ടി ജീവിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ സ്നേഹിച്ച് രക്ഷകനായിരിക്കുന്നതിനാൽ ഞാൻ അങ്ങയെ ധരിച്ചിരിക്കുന്നു. തുടർന്നും അങ്ങയുടെ സ്വഭാവം പുറപ്പെടുവിച്ചുകൊണ്ട് മന്നേറുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
