Uncategorized

“പ്രാധാന്യമുള്ള ഒരേയൊരു പ്രശംസ”

വചനം

ഗലാത്യർ 6 :   14

എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊൾകയത്രേ ചെയ്തതു.

നിരീക്ഷണം

ഗലാത്യയിലെ ജനങ്ങൾക്ക് പൗലോസ് അപ്പോസ്ഥലൻ ലേഖനം എഴുതുമ്പോൾ, പരീശന്മാരുടെ രീതികളിൽ നിന്ന് ന്യായപ്രമാണം പ്രചരിപ്പിക്കുവാൻ ശ്രമിച്ചവരോടുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു. വാസ്ഥവത്തിൽ, നിങ്ങളിൽ എത്ര പേർ പരിച്ഛേദനയ്ക്ക് വിധേയരായിട്ടുണ്ട് എന്ന് അതിനെക്കുറിച്ച് വീമ്പിളക്കുന്ന ആളുകളോട് അദ്ദേഹം ചോദിച്ചു. തീർച്ചയായും പരിച്ഛേദന ഒരുവന്റെ യഹൂദാമത്തിലേക്കുള്ള പരിവർത്തനത്തെ സൂചിപ്പിക്കുന്ന ജഡത്തിന്റെ ഒരു ബാഹ്യ പ്രവർത്തിയായിരുന്നു. എന്നാൽ പുതിയനിയമ വിശ്വാസിക്ക് ക്രസ്തുവിന്റെ കുരിശിൽ മാത്രമേ പ്രശംസിക്കുവാൻ കഴിയൂ എന്ന് പൗലോസ് വ്യക്തമാക്കി.

പ്രായോഗീകം

പ്രധാനപ്പെട്ട ഏക പ്രശംസ എന്നത് യേശു ക്രൂശിൽ നിർവഹിച്ച പ്രവർത്തയെക്കുറിച്ച് ഒരാൾ പറയുന്നതാണ്. ഈ ഭൂമിയിലെ മരണത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്നതിനായി യേശു കുരിശിൽ ജീവൻ വച്ച് മരണത്തിലേക്ക് പോയി. നിങ്ങളും ഞാനും മറ്റ് യേശുവിന്റെ അനുയായികളും ആ ക്രൂശിലെ നമ്മുടെ കർത്താവിന്റെ ത്യാഗത്തെക്കുറിച്ച് നമുക്കറിയാവുന്ന എല്ലാവരോടും പറയുമ്പോഴാണ് ആ പ്രധാനപ്പെട്ട ഏക പ്രശംസ ഉണ്ടാകുന്നത്. യേശു അവർക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് കൂടുതൽ ആളുകൾ കേൾക്കുന്തോറും അവർക്ക് അവരുടെ ജീവൻ അവനു നൽകുവാൻ കൂടുതൽ ആഗ്രിക്കും. അത് സംഭവിച്ചുകഴിഞ്ഞാൽ അവർക്ക് നിത്യജീവൻ ലഭ്യമാകുന്നു. പൗലോസ് അപ്പോസ്ഥലൻ പറഞ്ഞത് ശരിയാണെന്ന് കാണുവാൻ എളുപ്പമാണ് നമ്മുടെ കർത്താവായ യേശുവിന്റെ ക്രൂശിൽ പ്രശംസിക്കുന്നതാണ് യഥാർത്ഥത്തിൽ, പ്രധാനപ്പെട്ട ഏക പ്രശംസ!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ക്രൂശിൽ പ്രശംസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x