Uncategorized

“ചേറ്റിൽനിന്നും പുറത്തേയ്ക്കും സ്ഥിരതയിലേയ്ക്കും”

വചനം

സങ്കീർത്തനം 40 :   2

നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.

നിരീക്ഷണം

തന്റെ എല്ലാ പാപങ്ങളിൽ നിന്നും ലജ്ജയിൽ നിന്നും കർത്താവ് വിടുവിച്ചതെങ്ങനെയാണെന്ന് ദാവീദ് രാജാവ് ഈ സങ്കീർത്തനത്തിൽ വിവരിക്കുന്നത്. താൻ ഒരു ചെളി നിറഞ്ഞ മാലിന്യക്കുഴിയിൽ അകപ്പെട്ടതുപോലെയായിരുന്നു ജീവിതം തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു. യേശു തന്റെ പാപങ്ങളെ ക്ഷമിച്ച് തന്നെ ഉയർത്തി ഒരു പാറയിൽ നിർത്തി തനിക്ക് സ്ഥിരത നൽകി എന്ന് അദ്ദേഹം പറയുന്നു.

പ്രായോഗീകം

സ്വന്തം തീരുമാനങ്ങളാൽ പാപവഴികളിലൂടെ സൃഷ്ടിച്ച അവസ്ഥയിൽ നിന്ന്, ഒരിക്കലും പുറത്തുകടക്കുവാൻ കഴിയില്ലെന്ന് നിങ്ങൾ കരുതുകയും, അത്രയും അഴത്തിൽ ആയിപ്പോയി എന്ന് നിങ്ങൾ ചിന്തിക്കുകയും ചെയ്തിട്ടുണ്ടോ? തീർച്ചയായും നമുക്ക് ജീവിത്തിന്റെ ചില അവസരങ്ങളിൽ തോന്നിയിട്ടുണ്ട്. ആ ഘട്ടത്തിൽ നിങ്ങൾ ആരിലേക്ക് തിരിയുന്നു എന്നത് വളരെ പ്രധാനമാണ്. പലപ്പോഴും നമ്മൾ വൃത്തികെട്ടതും വഴുവഴുപ്പുള്ളതുമായ സ്ഥലങ്ങിൽ എത്തിച്ചേരുന്നതിന്റെ കാരണം നാം ശ്രദ്ധിക്കുകയും വിശ്വസിക്കുകയും ചെയ്ത ആളുകളാലാണ്. ലോകം നിങ്ങളെ വളരെയധികം നാശത്തിലാക്കുന്ന ഒരു ഘട്ടം വരുമ്പോൾ യുക്തി പരമായി അടുക്കേണ്ടതും തിരിയേണ്ടതുമായ ഏക സ്ഥലം യേശുവാണ്. അവന് നിങ്ങൾ ആയിരിക്കുന്നിടിത്തു നിന്ന് രക്ഷിക്കുവാൻ കഴിയുകയില്ല എന്ന് ഒരിക്കലും കരുതരുത്. അവൻ നിങ്ങൾക്കായി കാത്തിരിക്കുന്നു. ഇന്ന് നിങ്ങൾ യേശുവിങ്കലേയ്ക്ക് നോക്കുകയാണെങ്കിൽ, യേശുവിന്റെ കൈ നിങ്ങളിലേക്ക് നീളുന്നത് നിങ്ങൾ കാണും. കൈ നീട്ടിനിങ്ങളെ പിടിക്കുകയും ഒടുവിൽ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് പുറത്തും സ്ഥിരതയുള്ളതുമായ ഒരു സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്യും എന്നത് ഉറപ്പാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ മുഖത്തേയ്ക്ക് നോക്കി ഈ ലോകത്തിലെ പാപവഴികളെ ഉപേക്ഷിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x