Uncategorized

“ജോലി ചെയ്യുക എന്നത് ദൈവീക പദ്ധതി”

വചനം

യോശുവ 13 :   1

യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.

നിരീക്ഷണം

യോശുവ വൃദ്ധനായപ്പോഴും യഹോവയായ ദൈവം അവനോട് പറഞ്ഞത് നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനിയും ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ട് എന്നാണ്.

പ്രായോഗീകം

ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഏദനിൽ ആക്കിയിട്ട് ദൈവം മനുഷ്യനോട് പറഞ്ഞത് തന്റെ സൃഷ്ടിപ്പുകളെയെല്ലാം പരിപാലിക്കണമെന്നാണ്. കാരണം ദൈവത്തിന്റെ പദ്ധതി തുടക്കം മുതൽ മനുഷ്യൻ പ്രവർത്തിക്കണം എന്നതായിരുന്നു. നമ്മുടെ പ്രവൃത്തിയിലൂടെയാണ് നമുക്ക് കർത്താവിനോടുള്ള ഏറ്റവും വലിയ ആരാധന വെളിപ്പെടുത്താൻ കഴിയുന്നത്. ആദാം കർത്താവിൽ നിന്ന് തന്റെ കണ്ണുകൾ മാറ്റിയപ്പോൾ, അവന്റെ പ്രവൃത്തി കഠിനാധ്വാനമായ മാറി. പക്ഷേ അത് അങ്ങനെയാകണമെന്നില്ല. 2 തിമോത്തി 2:12 – ൽ നാം കാണുന്നത് “അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും;
നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും” എന്നാണ്. ഇവിടെ യോശുവ തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലായിരുന്നു. യിസ്രായേലിനെ നയിക്കുക എന്ന അത്ഭുതകരമായ ജോലി അദ്ദേഹം ചെയ്തു, പക്ഷേ അവനോടുള്ള ദൈവത്തിന്റെ വാക്ക് ഇതായിരുന്നു, നീ വൃദ്ധനായിരിക്കുന്നു, ഇനിയും ധാരാളം ഭൂമി ഏറ്റെടുക്കുവാനുണ്ട് എന്നാണ്, യോശുവായോടുള്ള ദൈവത്തിന്റെ വാക്ക് ഇന്ന് നമ്മോടുള്ള വാക്കാണ്. എപ്പോഴും ജോലി ചെയ്യുക എന്നത് മനുഷ്യർക്കായുള്ള ദൈവത്തിന്റെ പദ്ധതിയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ പദ്ധതി അനുസരിച്ച് എന്നും അങ്ങ് ഏല്പിക്കുന്ന പ്രവൃത്തികൾ ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ