Uncategorized

“സ്വയപരിശോധന”

വചനം

1 കൊരിന്ത്യർ 11 :   28

മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ.

നിരീക്ഷണം

തിരുവത്താഴത്തെക്കുറിച്ചുള്ള നിർദ്ദേശത്തിന്റെ അവസാനത്തിൽ, അപ്പോസ്ഥലനായ പൗലോസ് കൊരിന്തിലെ സഭയോട് ഒരു ആത്മീയ സ്വയ പരിശോധനയ്ക്ക് സമയമായി എന്ന് പറയുന്നു.

പ്രായോഗീകം

തിരുവത്താഴത്തെക്കുറിച്ച്, അതിൽ ഒരു മാറ്റവും വരുത്തരുത് എന്ന് പറയുമ്പോൾ, കൊരിന്തിലെ സഭയ്ക്ക് മാത്രമല്ല ഇന്നത്തെ മുഴുവൻ ക്രിസ്തു സഭയ്ക്കും വേണ്ടിയാണ് അപ്പോസ്ഥലൻ എഴുതിയിരിക്കുന്നത്. എല്ലായ്പ്പോഴും “എന്തുകൊണ്ട്” എന്ന ചോദ്യം നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ നമ്മെ തന്നെ സൂക്ഷിക്കവാൻ നമുക്ക് സാധ്യമായതെല്ലാം ചെയ്യണം എന്നതാണ് വെല്ലുവിളി. യേശുവിന്റെ മരണ പുനരുദ്ധാനങ്ങളെ ഓർമ്മിക്കുന്നതിനായി വിശുദ്ധ തിരുവത്താഴം എന്നറിയപ്പെടുന്ന ഈ ക്രിസ്തീയ രീതി നാം അനുഷ്ഠിക്കണമെന്ന് യേശു നമ്മോട് പറഞ്ഞിരിക്കുന്നു. ഇപ്പോൾ എന്തിനുവേണ്ടി ചെയ്യുന്നു എന്ന ചോദ്യം നിലവിലുണ്ടാകുമ്പോൾ അത് വിശുദ്ധമായ രീതിയിൽ ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നതാണ് സത്യം. അപ്പോസ്ഥലൻ ഇവിടെ പറയുന്നതുപോലെ എല്ലാവരും ഇതിൽ പങ്കുചേരുന്നതിനുമുമ്പേ സ്വയം പരിശോധിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിങ്ങൾ കർത്താവിന്റെ മുമ്പാകെ ആത്മീയമായി ശുദ്ധരാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ അടുത്ത ആരാധനയ്ക്കു മുമ്പുതന്നെ ഒരു ആത്മീയ പരിശോധനയ്ക്ക് തയ്യാറാകുക.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ തന്നെ പരിശോധിക്കുവാനും വിശുദ്ധിയോടെ ജീവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x