“യേശവിനെക്കുറിച്ച് ആവേശഭരിതരാകാം”
വചനം
സങ്കീർത്തനം 47 : 1-2
സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.
നിരീക്ഷണം
ഈ സങ്കീർത്തനത്തിന്റെ രചയിതാവിന് അതിയായ സന്തോഷം തോന്നി, അത് അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവൻ ആർത്തുവിളിക്കുകയും കൈയടിക്കുകയും ചെയ്യുക മാത്രമല്ല, താൻ ആരാധിച്ചിരുന്ന സ്വർഗ്ഗത്തിലെ മഹാനായ ദൈവത്തിനുവേണ്ടി എല്ലാവരും അങ്ങനെ ചെയ്യണമെന്ന് അവൻ ആഗ്രഹിച്ചു. കാരണം യേശു അത്ഭുതവാനാണ്.
പ്രായോഗീകം
സങ്കീർത്തനക്കാരൻ യേശുവിനെക്കുറിച്ച് ചിന്തിച്ച് ദൈവത്തെ മഹത്വപ്പെടുത്തുന്നതാണ് ഈ വചനത്തിൽ വിവരിച്ചിരിക്കുന്നത്. ദൈവത്തിന്റെ മനോഹരിത രുചിച്ചറിഞ്ഞപ്പോൾ സങ്കീർത്തനക്കാരൻ ആർത്തുവിളിക്കുകയും കൈയടിക്കുകയും ചെയ്യുക മാത്രമല്ല, താൻ ആരാധിച്ചിരുന്ന സ്വർഗ്ഗത്തിലെ മഹാനായ ദൈവത്തിനുവേണ്ടി എല്ലാവരും അങ്ങനെ ചെയ്യണമെന്ന് അവൻ ആഗ്രഹിക്കുകയും ചെയ്തു, കാരണം യേശു അത്ഭുതവാനാണ്. ആകയാൽ നമുക്കും യേശുവിനെക്കുറിച്ച് ഓർത്ത് ആവേശഭരിതരാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ മനോഹരത്വത്തെക്കുറിച്ച് വർണ്ണിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
