“വെറും കൈയ്യോടെ മടങ്ങുവാൻ താല്പര്യമില്ല”
വചനം
രൂത്ത് 1 : 21
നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?
നിരീക്ഷണം
മോവാബ് ദേശത്തുനിന്ന് നവോമിയുടെ സ്വന്തദേശമായ യിസ്രായേലിലേക്ക് മടങ്ങിയെത്തിയപ്പോൾ നവോമി തന്റെ മരുമകളായ രൂത്തിനോട് പറഞ്ഞ വാക്കുകളാണിത്.
പ്രായോഗീകം
ഒരു കാലഘട്ടത്തിൽ ഒരു കാര്യം ശരിയായി തോന്നി ചെയ്യുകയും അത് പിന്നീട് പ്രതീക്ഷിച്ചപോലെ നടക്കാതെവരികയും ചെയ്യുന്ന സാഹചര്യം നമുക്ക് ഉണ്ടാകാറുണ്ട്. നവോമിക്ക് സംഭവിച്ചതും ഏതാണ്ട് അതുപോലെ തന്നെ. നിരവധി ഭയാനകമായ ദുരന്തങ്ങൾക്ക് ശേഷം, നവോമി ദൈവഭയമില്ലാത്ത പ്രദേശമായ മോവാബിൽ നിന്ന് പുറപ്പെട്ട് യിസ്രായേലിലേക്ക് മടങ്ങിവന്നു. അവൾ തന്റെ മരുമകൾ രൂത്തിനോട് പറഞ്ഞു, ഞാൻ ഇവിടെ പൂർണ്ണമായി മടങ്ങിവന്നു പക്ഷേ ഞാൻ ശൂന്യമായിട്ടാണ് ഇവിടേയ്ക്ക് കടന്നുവരുന്നത്. ചിലപ്പോൾ നാം ചെയ്യുന്ന കാര്യങ്ങൾ തുടക്കത്തിൽ ജ്ഞാനമുള്ളതായി തോന്നും, പക്ഷേ അവസാനം അത് പരാജയമാകുകയും വീണ്ടും അത് മറ്റൊരുരീതിയിൽ ചേയ്യേണ്ടിവരികയും ചെയ്യുന്നു. ഭാഗ്യവശാൽ, ദൈവം നവോമിക്ക് അത്ഭുതകരമായ രീതിയിൽ അത് ചെയ്തുകൊടുത്തു. എന്നാൽ ഈ സംഭവം വായിക്കുമ്പോൾ നാം പ്രാർത്ഥിക്കേണ്ടത് യേശുവേ നിന്റെ ഇഷ്ടം ചെയ്യുവാൻ എന്നെ സഹായിക്കുമാറാകേണമേ എന്നാണ്. നാം അങ്ങനെ ചെയ്യുമ്പോൾ ശൂന്യമായി വിട്ടലേയ്ക്ക് തിരിച്ചുവരുവാൻ ഇടയാകാതെ നാം ഉദ്ദേശിച്ച കാര്യം പ്രാർത്ഥനയോടെ ചെയ്യുമ്പോൾ അത് സാധ്യമാക്കുവാൻ ദൈവം നമ്മെ സഹായിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ ആശ്രയിച്ചും പ്രാർത്ഥനയോടും കൂടെ മാത്രം പുതിയ തീരുമാനങ്ങൾ എടുക്കുവാൻ എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ
