“പരിശുദ്ധനായ ദൈവം”
വചനം
സങ്കീർത്തനം 77 : 13
ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
നിരീക്ഷണം
ഈ അദ്ധ്യായത്തിലെ ഇതുവരെയുള്ള വരികളിൽ വൃദ്ധനായ ദാവീദ് രാജാവ് തന്റെ ജീവിത്തിലെ ഏറ്റവും നല്ല നാളുകൾ കഴിഞ്ഞു പോയെന്ന തന്റെ ചിന്തകൾ പ്രകടമാക്കിയിരിക്കുന്നു. എല്ലാറ്റിനുമുപരി, ദൈവം ഇനി യിസ്രായേലിന്റെ നിലവിളികൾക്ക് ചെവികൊടുക്കുന്നില്ലെന്ന് അയാൾ ഭയപ്പെട്ടു. പിന്നീട്, നമ്മുടെ ദൈവത്തെപ്പോലെ വലിയ ഒരു ദൈവവുമില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ദാവീദ് രാജാവ് സ്വയം ശാന്തനായി. വാസ്തവത്തിൽ നമ്മുടെ ദൈവം ഏറ്റവും നന്നായി അറിയപ്പെടേണ്ടത് നമ്മുടെ പരിശുദ്ധനായ ദൈവം എന്നാണ്.
പ്രായോഗീകം
നമ്മുടെ ദൈവത്തിന്റെ വിശുദ്ധിയാണ് തന്നെ ഏറ്റവും ആകർഷകവും ഭയപ്പെടുത്തുന്നതുമായ ഗുണൾ. 1 ശമുവേൽ 4:6 ൽ ഫെലിസ്ത്യർ പെട്ടകം പിടിച്ചെടുത്തതിനെക്കുറിച്ച് വായിക്കുമ്പോൾ നമ്മുടെ പരിശുദ്ധ ദൈവം തന്റെ വിശുദ്ധിയുടെ സാന്നിധ്യം ഫെലിസ്ത്യ ജനതയ്ക്ക് വെളിപ്പെടുത്തുകയും അത് ഒരു ദുരന്തമായി മാറുകയും ചെയ്തു. ദൈവത്തിന്റെ പരിശുദ്ധിക്കുമുന്നിൽ നിൽക്കുവാൻ ഈ ലോകത്തിലെ ഒരു വ്യക്തിയ്ക്കും കഴിയുകയില്ല. തീർച്ചയായും, നമ്മുടെ ദൈവം ഒറ്റയ്ക്ക് പ്രവർത്തിക്കുന്നവനാണ്, അവന് സഹായമോ ആശ്രയമോ ആവശ്യമില്ല. ദൈവത്തിന്റെ ഏക ആഗ്രഹം തനിക്ക് തന്റെ മക്കളുമായുള്ള ഒരു പിതാവെന്ന നിലയിലുള്ള ബന്ധമാണ്. ആകയാൽ നമുക്ക് സമാധാനമായും സ്വസ്ഥമായും മുന്നോട്ടുപോകുവാൻ കഴിയും, കാരണം നമ്മുടെ ദൈവം പരിശുദ്ധനാണ് എല്ലാം നിയന്ത്രിക്കുവാൻ കഴിവുള്ളവനാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് പരിശുദ്ധനും എല്ലാം നിയന്ത്രിക്കുവാൻ കഴിവുള്ളവനുമാകയാൽ ഞാൻ ഭയക്കാതെ അങ്ങയിൽ ആശ്രയിക്കുന്നു. ആമേൻ
