Uncategorized

“സൗഹൃദം”

വചനം

1ശമുവേൽ 20 :   4

അപ്പോൾ യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു.

നിരീക്ഷണം

യിസ്രായേലിന്റെ രാജാവാകുന്നതിനു മുമ്പ് ദാവീദ്, ശൗൽ രാജാവിൽ നിന്ന് ജീവനുവേണ്ടി പതിവായി ഒളിച്ചോടിയിരുന്നു. ശൗലിന്റെ മകൻ യോനാഥാൻ ദാവീദിന്റെ ഉറ്റ സുഹൃത്തായിരുന്നു. അവർക്കിടയിൽ അത്തരമൊരു സൗഹൃദം ഉണ്ടായിരുന്നു, നീ എന്നോട് ആവശ്യപ്പെടുന്നതെന്തും ചെയ്യുവാൻ ഞാൻ തയ്യാറാണെന്ന് യോനാഥാൻ ദാവീദിനോട് പറഞ്ഞു.

പ്രായോഗീകം

നാം പോകുന്നിടത്തെല്ലാം സൗഹൃദം ആവശ്യമുള്ള യുവാക്കളെ കാണുവാൻ കഴിയും. സുഹൃത്തുക്കളെ കണ്ടെത്തുന്നതിൽ അവർ ദുർബലരാണെന്നല്ല, ആരെയും വിശ്വസിക്കുവാൻ കഴിയാത്തതുകൊണ്ടാണ്. ജീവിതത്തിലും അനുഭവത്തിലും വിപരീത അനുഭവങ്ങളുള്ള രണ്ട് യുവാക്കൾ ഇതാ ഒരുമിച്ച് ആയിരിക്കുന്നു. ഒരാൾ ദൈവം തന്റെ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശൗൽ രാജാവിന്റെ മകനായിരുന്നു. മറ്റൊരാൾ ദൈവം തിരഞ്ഞെടുത്ത് ആ സ്ഥാനത്ത് വരാൻ ഒരുക്കിയ മനുഷ്യനായിരുന്നു. ചരിത്രത്തിൽ മുമ്പൊരിക്കലും പരസ്പരം വെറുക്കാൻ വിധിക്കപ്പെട്ട രണ്ട് പുരുഷന്മാർ ഉണ്ടായിരുന്നില്ലായിരിക്കാം, പകരം സൗഹൃദത്തിന്റെ പൊതുബന്ധം അവർ കണ്ടെത്തി. ആകയാൽ പരസ്പരം കുറ്റം കണ്ടെത്തുന്നതിനും കാരണങ്ങൾ കണ്ടെത്തുന്നതിനുപുകരം, നിങ്ങൾ എന്ത് ആഗ്രഹിക്കുന്നുവോ അത് ഞാൻ ചെയ്യും എന്ന് പറഞ്ഞുകൊണ്ട് നമുക്ക് ആരംഭിക്കുവാൻ കഴിയുമെങ്കിൽ അത് അത്ഭുതകരമായിരിക്കും. ആ വാക്കുകൾ ഏതൊരു സൗഹൃദത്തിനും ഒരു പാലമായി പ്രവർത്തിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിൽ സൗഹൃതം കാത്തു സൂക്ഷിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x