Uncategorized

“പ്രാർത്ഥിക്കുന്ന വ്യക്തി”

വചനം

സങ്കീർത്തനം 109 :   4

എന്റെ സ്നേഹത്തിന്നു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവ് സഹായത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു. തീർച്ചയായും, അവൻ നിരാശനായിരുന്നു എന്ന് ഈ വചനത്തിൽ നിന്ന് നമുക്ക് മനസ്സിലാകും. തന്റെ ശത്രുക്കളുമായി സൗഹൃദം സ്ഥാപിക്കുവാൻ അവൻ എത്ര ശ്രമിച്ചിട്ടു അവർ ആക്രമണം തുടർന്നു കൊണ്ടേയിരുന്നു. പക്ഷേ ദാവീദ് പറഞ്ഞു, ഞാൻ പ്രാർത്ഥനാശീലനാണ് ആകയാൽ ദൈവം തനിക്ക് വേണ്ടി പ്രവർത്തിക്കും എന്ന് അവന് ഉറപ്പുണ്ടായിരുന്നു.

പ്രായോഗീകം

ഈ ഒരു പ്രാർത്ഥനാ ശീലമായിരിക്കും ദാവീദിനെ എക്കാലത്തെയും മഹാനായ രാജാവാക്കിയത് എന്നതാണ് പല വേദപഠിതാക്കളുടെയും അഭിപ്രായം. അതെ, അദ്ദേഹം ഒരു മഹാനായ യോദ്ധാവായിരുന്നു. അതെ, അദ്ദേഹം ഒരു ഊർജ്ജസ്വലനായ നേതാവായിരുന്നു. അതെ, അദ്ദേഹം ഒരു മികച്ച തന്ത്രജ്ഞനായിരുന്നു. എന്നാൽ, എല്ലാറ്റിനുമുപരി അദ്ദേഹം ഒരു പ്രാർത്ഥനാ പുരുഷൻ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥനാ ജീവിതവും കർത്താവിലുള്ള നിരന്തരമായ ആശ്രയത്വവുമാണ് ദാവീദിനെ രാജാക്കന്മാരുടെ കൂട്ടത്തിൽ നിന്ന് വ്യത്യസ്ഥനാക്കിയത്. ഇന്നും ഇതിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് നമുക്ക് കരുതുവാൻ കഴിയും. നാം ഇപ്പോൾ കുന്തങ്ങൾ ഉപയോഗിച്ച് യുദ്ധങ്ങൾ ചെയ്യുന്നില്ല, രാജാക്കന്മാർ ഭൂമിയിൽ നേർക്കുനേർ യുദ്ധങ്ങൾ ചെയ്യുന്നത് വളരെ കുറവാണ്. എന്നിരുന്നാലും ഏതൊരു പുരുഷനും സ്ത്രീക്കും പ്രാർത്ഥനാ മനുഷ്യരാകുവാൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ യേശു അവരോടൊപ്പം അണിനിരന്ന് അവർക്കുവേണ്ടി അവരുടെ യുദ്ധങ്ങൾ നടത്തി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം വരുത്തുവാൻ ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്കും ഒരു പ്രാർത്ഥനാ മനുഷ്യനാകുവാൻ കൃപ നൽകുമാറാകേണമേ. എനിക്കെതിരെ വരുന്ന ശത്രുവിന്റെ പ്രവർത്തികളെ അങ്ങ് തകർത്ത് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x