“ദൈവ സാന്നിധ്യം മടക്കിയെടുക്കുക”
വചനം
1 ദനവൃത്താന്തം 13 : 3
നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.
നിരീക്ഷണം
ശൗൽ രാജാവിന്റെ മരണത്തിന് ഏകദ്ദേശം ഏഴ് വർഷങ്ങൾക്ക് ശേഷം, ദാവീദ് യിസ്രായേൽ നേതാക്കളോട് ശൗലിന്റെ മകനായ അബീനാദാബിന്റെ വീട്ടിൽ നിന്ന് ദൈവത്തിന്റെ പെട്ടകം തിരികെ കൊണ്ടു വരുന്നത് ബുദ്ധിപരമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് ചോദിച്ചു. സമയമായെന്ന് അവർ സമ്മതിച്ചു. ദാവീദ് പറഞ്ഞു, എങ്കിൽ നമുക്ക് അങ്ങനെ ചെയ്യാം കാരണം ശൗലിന്റെ ഭരണകാലത്ത് നാം ഒരിക്കലും അതിനെക്കുറിച്ച് ചോദിച്ചിട്ടില്ല എന്ന് പറഞ്ഞു.
പ്രായോഗീകം
എങ്ങനെയോ രാജാവായ ശൗലിന് തന്റെ ജീവിതത്തിൽ ദൈവത്തന്റെ സാന്നിധ്യം അത്ര ഇഷ്ടപ്പെട്ടില്ല. നാം ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ നന്നായി നടക്കുന്നത് നമ്മുടെ കഴിവെന്ന മട്ടിൽ പ്രവർത്തിക്കുവാൻ കഴിയും. സത്യത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നും സംഭവിക്കുവാൻ കഴിയുകയില്ല. യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടോ എന്ന ചിന്തയിലാണ് നാം ജീവിക്കുന്നത്. യിസ്രായേലിന്റെ തലസ്ഥനാനം ദാവീദിന്റെ നഗരം എന്നറിയിപ്പെടുന്ന യെരുശലേമിലേക്ക് ദൈവത്തിന്റെ പെട്ടകം മാറ്റുവാൻ ദാവീദ് തയ്യാറെടുക്കുമ്പോൾ, ഒരു ദിവസം അവൻ കർത്താവിനേട് പ്രാർത്ഥിച്ച് എനിക്ക് നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരണം എന്ന് പറഞ്ഞിട്ടുണ്ടാകണം. അവർക്ക് പെട്ടകം തിരികെ നൽകേണ്ടിവന്നു. യേശു എന്റെ ജീവിതം അവസാനിച്ചു എന്ന് പറയുന്ന ദിവസം വരെ കർത്താവിനോടുള്ള നിരന്തര സമ്പർക്കം പുലർത്തി ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സാന്നിധ്യം എപ്പോഴും എനിക്ക് ആവശ്യമാണ് അങ്ങ് എപ്പോഴും എന്നോടുകൂടെ വസിക്കുമാറാകേണമേ. ആമേൻ
