“ദൈവ സാന്നിധ്യത്തിൽ നിന്ന് മറയുക അസാധ്യം”
വചനം
സദ്യശ്യവാക്യം 5 : 21
മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.
നിരീക്ഷണം
ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവ് ഇവിടെ വളരെ വ്യക്തമായ ഒരു പ്രസ്ഥാവന നടത്തുന്നത്, ദൈവ സാന്നിധ്യത്തിൽ നിന്ന് ഒളിച്ചിരിക്കുന്നത് അസാധ്യമായ കാര്യമാണ് എന്നാണ്.
പ്രായോഗീകം
നമ്മുടെ രക്ഷകനായ ദൈവത്തിൽ നിന്ന് എന്തെങ്കിലും മറച്ചുവെക്കാൻ ശ്രമിക്കുന്നത് ഒട്ടും ബുദ്ധിപരമല്ല. ദൈവത്തിൽ നിന്ന് ഒളിച്ചോടുവാൻ കഴിയില്ലെന്ന് വ്യക്തമാക്കുവാൻ ശ്രമിക്കുന്ന ശലോമോന്റെ പിതാവായ ദാവീദ് രാജാവിന്റെ അഗാധമായ വിസ്മയം മനസ്സിലാക്കുവാൻ സങ്കീർത്തനം 139 വായിച്ചാൽ മതി. ദാവീദ് പറഞ്ഞു, ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അവിടുന്ന് അവിടെയുണ്ട്, പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ അവിടുന്ന് അവിടെയുണ്ട്, അങ്ങയുടെ സന്നിധിവിട്ട് ഞാൻ എവിടെപ്പോകും? ശലോമോന് ഈ ജ്ഞാനം ലഭിച്ചത് സ്വാഭാവികമായും തന്റെ പിതാവിൽ നിന്നാണ്. ദൈവത്തിൽ നിന്ന് ഒളിച്ചിരിക്കുക എന്നത് അസാധ്യമാണ് എന്ന് സ്വന്തം പിതാവ് തന്നെ അവനെ നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും നമ്മൾ എന്തിനാണ് അതിനു ശ്രമിക്കുന്നത്? അതിനുള്ള ഉത്തരം ഇതാണ്.. കുറ്റബോധം! യേശുവിനോടൊപ്പമുള്ള മറ്റൊരു മനോഹരമായ ദിവസം കൂടി കുറ്റബോധം കാരണം നഷ്ടപ്പെടുത്താതിരിക്കുക. ദൈവത്തിന് നമ്മെക്കുറിച്ച് വ്യക്തമായി ഇതിനോടകം തന്നെ അറിയാം. അതിനാൽ അത് ഏറ്റുപറഞ്ഞ് അവിടുത്തെ കൃപയിൽ ആശ്വസിക്കുക,കാരണം ദൈവത്തിന്റെ സാന്നിധ്യത്തിൽ നിന്ന് ഒളിച്ചരിക്കുന്നത് അസാധ്യമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സന്നിധിയിൽ നിന്ന് ഒളിച്ചോടുവാൻ കഴിയുകയില്ല എന്ന് ഞാൻ അറിയുന്നു ആകയാൽ അങ്ങയുടെ കൃപയിൽ ഞാൻ വിശ്രമിക്കുന്നു. ആമേൻ
