“അതിരുവിടരുത്”
വചനം
സദ്യശ്യവാക്യം 9 : 10
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
നിരീക്ഷണം
ലോകത്തിൽ ജീവിച്ചിരുന്നതിൽ വച്ച് ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവ് കാലാങ്ങളായി നിലനിൽക്കുന്ന ഒരു സത്യം വിവരിക്കുന്നു. സർവ്വശക്തനോട് നമുക്ക് വിശുദ്ധമായ ആദരവുണ്ടെങ്കിൽ ജ്ഞാനം നമുക്ക് ലഭിക്കും. ദൈവത്തെ നാം എത്രത്തോളം കൂടുതലായി അറിയുന്നുവോ, അത്രത്തോളം ജീവിതത്തിലെ സങ്കീർണ്ണമായ വിഷയങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നമുക്ക് ലഭിക്കും.
പ്രായോഗീകം
ദൈവത്തോടുള്ള ഭയം എന്നത് അതിരുകൾ എവിടെയാണെന്ന് തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ടതാണെന്ന് നമുക്ക് അറിയാം. ദൈവം പരിശുദ്ധനും സർവ്വശക്തനും ആണ്. ദൈവത്തിന്റെ കാര്യത്തിൽ നാം ഇടപെടുവാൻ പാടില്ലാത്ത ചില മേഖലകളുണ്ട്, പകരം ദൈവത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ബഹുമാനേത്തോടെ പിൻവാങ്ങി നിൽക്കുകയാണ് വേണ്ടത്. ഈ അതിരുകൾ മനസ്സിലാക്കുന്നതിന് മൂന്ന് ഘടകങ്ങൾ അനിവാര്യമാണ്. വിശ്വാസം, ഹൃദയപൂർവ്വമായവിനയം, ധൈര്യം എന്നിവയാണ് അവ. ദൈവത്തെ അന്വേഷിക്കുവാൻ വിശ്വാസം നമ്മെ സഹായിക്കുന്നു, അവിടുത്തെ മഹത്വത്തെ ഓർമ്മിപ്പിക്കുവാൻ വിനയം നമ്മെ സഹായിക്കുന്നു. ദൈവത്തോടൊപ്പം ആയിരിക്കുവാനും സംസാരിക്കുവാനും ഉള്ള നമ്മുടെ തീവ്രമായ അഗ്രഹം ധൈര്യത്തിലൂടെ പ്രകടമാകുന്നു. തന്നെ അനുഗമിക്കുന്നവരിലുള്ള ഈ മൂന്ന് ഗുണങ്ങൾ ദൈവത്തെ ആകർഷിക്കുന്നു. എങ്കിലും നിങ്ങൾക്ക് സാധ്യമാവുന്നത്ര വിശ്വാസവും, വിനയവും, ധൈര്യവും കൈവരിച്ചാലും ഒരു കാര്യം ഓർക്കുക, അതിരുകൾ ലംഘിക്കുവാൻ മുതിരരുത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എത്രമാത്രം മഹത്വമേറിയവനാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അങ്ങയുടെ സഹായത്താൽ, ഇന്ന് സ്വീകാര്യമായതിന്റെ അതിരുകൾ ലംഘിക്കുന്നതിൽ നിന്ന് ഞാൻ മാറിനിൽക്കും. വിനയപൂർവ്വം, ഒരിക്കൽകൂടി അങ്ങയുടെ പാദങ്ങളിൽ നമിക്കുന്നു. ആമേൻ
