Uncategorized

“ജോലിയോ സംസാരമോ?”

വചനം

സദ്യശ്യവാക്യം 14 : 23

എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.

നിരീക്ഷണം

ജ്ഞാനിയായ ശലോമോൻ തന്റെ അനുഭവത്തിൽ നിന്ന് ഒരു കാര്യം വെളിപ്പെടുത്തുന്നു. കഠിനാധ്വാനം ചെയ്യുന്നവർക്ക് അവരുടെ പ്രവൃത്തിയിൽ നിന്ന് നേട്ടമുണ്ടാകും, എന്നാൽ വെറുതെ വമ്പൻ വർത്തമാനം പറയുന്നവർ ദാരിദ്ര്യത്തിൽ ചെന്നെത്തുന്നു.

പ്രായോഗീകം

ജീവിതം എന്നത് ആത്യന്തികമായി ജോലി ചെയ്യുക അല്ലെങ്കിൽ സംസാരിക്കുക എന്നീ കാര്യങ്ങളിലേയ്ക്ക് ചുരുങ്ങന്നതായി നമുക്ക് മനസ്സിലാക്കാം. ഇവ രണ്ടും ഒരേസമയം ചെയ്യുവാൻ പാടില്ലെന്നല്ല, നമ്മുടെ അധ്വാനം ഫലപ്രദമാക്കുവാൻ ആശയവിനിമയം അനിവാര്യമാണ്. എന്നിരുന്നാലും ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സംസാരിക്കുന്നവരെ ആളുകൾ കാര്യമായ എടുക്കാറില്ല. ഒരു ബിരുദം നേടുന്നതിനോ, ഒരു കച്ചവടം ഉറപ്പിക്കുന്നതിനോ, അല്ലെങ്കിൽ ഒരു ശസ്ത്രക്രീയ വിജയകരമായി പൂർത്തിയാക്കുന്നതിനോ ഒക്കെയായി, ജീവിതത്തിൽ വിജയിക്കുവാൻ ഓരോരുത്തരും കൃത്യമായ സമയത്ത് നല്ല ഗൗരവത്തോടെ പ്രവർത്തിക്കുകയും മറ്റുള്ളവരുടെ ഗൗരവപൂർണ്ണമായ പരിഗണന നേടുകയും വേണം. വെറും സംസാരം മാത്രം നടത്തുകയും ജോലി ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഒരു വ്യക്തിയെ ദാരിദ്രത്യത്തിലേയ്ക്ക് തള്ളിവടും. അതിനാൽ ജോലി ചെയ്യുകയോ അതോ സംസാരിക്കുകയോ ഇതിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഓരോ ദിവസവും തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

കൂടുതൽ പ്രവർത്തിക്കുവാനും കുറച്ച് സംസാരിക്കുവാനും എനിക്ക് ആഗ്രഹമുണ്ട് അത് എന്റെ ഉത്തരമാദിത്വമാണ് അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x