“ഏറ്റവും മോശം രാജാവ്?”
വചനം
1 രാജാക്കന്മാർ 16 : 30
ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
നിരീക്ഷണം
യിസ്രായേൽ രാജാവായ ആഹാബ്
പ്രായോഗീകം
നമ്മുടെ അയോഗ്യതയെക്കുറിച്ച് നാം ധാരാളെ കേൾക്കാറുണ്ട്. അയോഗ്യർ, അർഹതയില്ലാത്തവർ, തുടങ്ങിയ വാക്കുകൾ നമ്മുടെ പരിമിതകളെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ നമ്മുടെ ബലഹീനതകളെക്കുറിച്ച് നാം എത്രത്തോളം ഊന്നൽ നൽകുന്നുവോ, അതിലേറെയായി ദൈവം നമ്മെ അവിടുള്ള സകലത്തിന്റെയും അവകാശികളാക്കി തീർത്തിരിക്കുന്നു. പിന്നെ എന്തിനാണ് നമ്മുടെ കുറവുകളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത്? വിനയം കാണിക്കുവാനുള്ള ഒരു ശ്രമമാണിതെന്ന് നമുക്കറിയാം; എങ്കിലും വിനയം പ്രകടമാകുമ്പോൾ തന്നെ നാം എപ്പോഴും തിരുവചനത്തിന് അനുസൃതമായിരിക്കുവാൻ ശ്രദ്ധിക്കണം. യേശുവിന്റെ അനുയായി എന്ന നിലയിൽ നമ്മെക്കുറിച്ച് എന്തുതന്നെ ചിന്തിച്ചാലും നമ്മെ തന്നെ താഴ്ത്തിക്കെട്ടുന്ന ചിന്തകളിൽ മുഴുകുന്നതിന് മുൻപ് ഒരു കാര്യം മറക്കരുത്, നാം ദൈവത്താൽ യോഗ്യരാക്കപ്പെട്ടവരാണ്!! എന്നാൽ ആഹാബ് ദൈവത്തിന് അനിഷ്ടമായതു ചെയ്തതുകൊണ്ട് യിസ്രായേലിൽ തന്നെ ഏറ്റവും മാശമായ രാജാവായി തീർന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ അനുഗമിക്കുവാനുള്ള ക്ഷണം സ്വീകരിച്ച നിമിഷം തന്നെ ഞാൻ ദൈവത്താൽ യോഗ്യനാക്കപ്പെട്ടു എന്നത് ഒന്നുകൂടെ ഓർമ്മിപ്പിച്ചതിന് നന്ദി. ആമേൻ
