“ആ പാപികളിൽ ഒന്നാമൻ!!”
വചനം
1 തിമൊഥെയൊസ് 1 : 15
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.
നിരീക്ഷണം
പ്രായമേറിയ ഘട്ടത്തിലും, നമ്മുടെ കർത്താവിന്റെ സ്നേഹത്തെയും കൃപയെയും ഓർത്ത് അപ്പൊസ്ഥലനായ പൗലോസ് അത്ഭുതപ്പെട്ടിരുന്നു. തന്റെ പഴയ പാപജീവിതത്തിലെ ദയനീയാവസ്ഥയുടെ അടിസ്ഥാനത്തിൽ ആരെങ്കിലും തന്നെ വിലയിരുത്തുകയാണെങ്കിൽ, താൻ തീർച്ചയായും ഏറ്റവും വലിയ പാപി തന്നെയാണെന്ന് ഈ ഭാഗത്ത് പൗലോസ് വ്യക്തമാക്കുന്നു.
പ്രായോഗീകം
റോമിലെ ദുഷ്ടനായ നീറോ ചക്രവർത്തിയുടെ ഭരണകാലത്താണ് ഈ പ്രസ്താവന പൗലോസ് നടത്തിയത്. നീറോയുടെ ഭരണകാലത്തെ അതിഭീകരമായ അധാർമ്മീകതയ്ക്കിടയിലും, പാപത്തിന്റെ ആഴങ്ങളിൽ തന്നോളം എത്തിയിട്ടുള്ള മറ്റൊരാളുമില്ലെന്ന് പൗലോസ് ഉറച്ചു വിശ്വസിച്ചിരുന്നു, എന്തുകൊണ്ടായിരിക്കും അത്? ചരിത്രത്തിൽ വളരെ കുറച്ചുപേർക്ക് മാത്രം സാധ്യമായ വിധത്തിൽ, ദൈവകൃപയുടെ അഗാധത പൗലോസ് എന്ന ആ മഹാ അപ്പോസ്ഥലൻ പൂർണ്ണമായി അനുഭവിച്ചറിഞ്ഞിരുന്നു എന്നതാണ് അതിന് കാരണം. രക്ഷ പ്രാപിക്കുന്നതിന് മുൻപ് കടുത്ത ഒരു പരീശനായിരുന്ന പൗലോസ്, അതിനുശാഷം അതിലേറെ ഉറച്ച ഒരു ക്രിസ്ത്യാനിയായി മാറി. താൻ ആയിരുന്നു അതേരീതിയിൽ തന്നെ സ്ഥീകരിക്കുകയും ക്ഷമിക്കുകയും ചെയ്ത യേശുവിനോടുള്ള അഗാധമായ സ്നേഹം അവനെക്കൊണ്ട് എപ്പോഴും ഇങ്ങനെ പറയിപ്പിച്ചു, “ആ പാപികളിൽ ഞാൻ ഒന്നാമൻ” എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
ഏറ്റവും മഹാ പാപി ആയിരുന്ന് എന്നെയും അങ്ങ് സ്വീകരിച്ച് എനിക്ക് സമൃദ്ധിയായ ജീവൻ നൽകി രക്ഷിച്ചതിന് നന്ദി. തുടർന്നും അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ
