Uncategorized

“ദൈവാലയത്തോടുള്ള ആത്മാർത്ഥമായ സ്നേഹം”

വചനം

2 രാജാക്കന്മാർ  12 :  15

എന്നാൽ പണിചെയ്യുന്നവർക്കു കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവർ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നതു.

നിരീക്ഷണം

യഹോവയുടെ ആലയം അറ്റകുറ്റപ്പണി നടത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച യോവാശ് രാജാവിന്റെ കഥയാണിത്. അറ്റകുറ്റപ്പണികൾക്കയി പണം കപ്പറ്റിയവർക്ക് തങ്ങൾക്കു ലഭിച്ച തുകയുടെ കണക്ക് ബോധിപ്പിക്കേണ്ടിവന്നില്ല, കാരണം, അവർ തികഞ്ഞ സത്യസന്ധതയോടെയാണ് പ്രവർത്തിച്ചത്.

പ്രായോഗീകം

യഹൂദയിൽ ഭരണം ആരംഭിക്കുമ്പോൾ യോവാശിന് 7 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അവന്റെ പിതാവായ അഹസ്യാവും മുത്തശ്ശിയും ദുഷ്ടന്മാരായിരുന്നു. ദൈവദാസനായ യേഹൂ തന്റെ മകനെ വധിച്ചുവെന്നറിഞ്ഞപ്പോൾ, അഥല്യ രാജകുടുംബത്തിലെ മറ്റ് ആൺകുട്ടികളെയെല്ലാം കൊന്നൊടുക്കി യോവാശിനെ മാത്രം അവൾ വെറുതെവിട്ടു. യൂദയിലെ തന്റെ അധികാരം ഉറപ്പാക്കുവാനാണ് അവൾ അങ്ങനെ ചെയ്ത്ത്. ഒരു പരിചാരിക യോവാശിനെ രക്ഷിച്ചുകൊണ്ടു പോകുകയും, അവന് ഏഴ് വയസ്സാകുന്നത് വരെ ദൈവാലയിത്തിൽ ഒളിപ്പിച്ച് സംരക്ഷിക്കുകയും ചെയ്തു. ഒടുവിൽ ദൈവഭക്തരായവർ ദുഷ്ടയായ അഥല്യയെ നീക്കം ചെയ്തപ്പോൾ ഏഴ് വയസ്സുകാരനായ ആ പേരക്കുട്ടി രാജാവായി. താൻ രാജാവായതിനുശേഷം ആദ്യം നൽകിയ കല്പന കർത്താവിന്റെ ആലയം അറ്റകുറ്റപ്പണി നടത്തി നന്നാക്കാനാരുന്നു. ദൈവത്തോടും അവിടുത്തെ ആലയത്തോടുമുള്ള ആത്മാർത്ഥമായ സ്നേഹത്താലും അനുതാപത്താലും നിറഞ്ഞ ജനങ്ങൾ ആ ദൗത്യം സന്തോഷത്തോടെ ഏറ്റെടുത്തു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ സ്വന്തം വീടിനേക്കാളും അങ്ങയുടെ ഭവനത്തെ സ്നേഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x