Uncategorized

“ഹൃദയം മൃദുവാകൂ”

വചനം

എബ്രായർ  3 :  13

നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.

നിരീക്ഷണം

ഭൂമിയിൽ ദൈവം നൽകിയിരിക്കുന്ന ഒരു ദിവസം പോലും നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ചെയ്യരുതെന്ന് വിശ്വാസ സമൂഹത്തോട് ലേഖന കർത്താവ് നേരിച്ച് അഭ്യർത്ഥിക്കുന്നു. ദിവസങ്ങളെ പ്രയോജനകരമാക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം പരസ്പരം പ്രോത്സാഹിപ്പിക്കുക എന്നതാണ്. പ്രോത്സാഹനം ലഭിച്ചില്ലെങ്കിൽ, അത് ഒരാളുടെ ഹൃദയം കഠിനമാകുന്നതിലേക്ക് നയിക്കുന്നു.

പ്രായോഗീകം

നമ്മുടെ ഓരോ ദിവസവും ദൈവം നൽകുന്ന ഒരു പുതിയ അവസരമാണ്. ചിലപ്പോൾ ഒരു വ്യക്തിക്ക് ആവശ്യമായത് വലിയൊരു പ്രസംഗമല്ല; മറിച്ച് സ്നേഹത്തോടെ പറയുന്ന ഒരു ചെറിയ വാക്കും, ഹൃദയത്തിൽ നിന്നുള്ള ഒരു പ്രാർത്ഥനയും, “ദൈവം നിന്നോടുകൂടെ ഉണ്ട്” എന്നൊരു ഓർമ്മപ്പെടുത്തലുമാകാം. പാപത്തിന്റെ വഞ്ചനയിൽ ഹൃദയം കഠിനപ്പെടാതെ, വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാൻ നാം പരസ്പരം പ്രോത്സാഹിപ്പിക്കണമെന്ന് ദൈവവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ന് നമുക്ക് ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുവാനോ, ആശ്വസിപ്പിക്കുവാനോ, ഒരാൾക്കായി പ്രാർത്ഥിക്കുവാനോ കഴിഞ്ഞാൽ അത് ഏറ്റവും നല്ലതാണ്.
മാത്രമല്ല ദൈവത്തിന്റെ സ്നേഹം മറ്റൊരാളിലേക്ക് പങ്കുവെക്കുവാനും നമുക്ക് ശ്രമിക്കാം. നമ്മുടെ ജീവിതത്തിൽ എത്ര തിരക്കുകളും പ്രയാസങ്ങളും ഉണ്ടായാലും, ദൈവത്തിന്റെ വചനത്തിൽ നിന്ന് അകന്നുപോകാതെ ദിവസവും അവനെ അന്വേഷിക്കാം. പരസ്പരം ഉയർത്തിപ്പിടിക്കുകയും വിശ്വാസത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യാം. “ഇന്ന്” എന്ന ദിവസം നമുക്ക് ലഭിച്ചിരിക്കുന്നിടത്തോളം, സ്നേഹത്തിലും വിശ്വാസത്തിലും ദൈവകൃപയിലും ഒരുമിച്ച് നടക്കുവാൻ ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് നൽകുന്ന ഓരോ ദിവസവും അങ്ങേയ്ക്ക് പ്രയോജകരമായ ജീവിതം നയിക്കുവാനും അനേകർക്ക് ഒരു ആശ്വാസമാകുവാനും എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x