Uncategorized

“ഇത് എങ്ങനെ സംഭവിക്കുന്നു….?”

വചനം

യെശയ്യാ  26 :  12

യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കു വേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ.

നിരീക്ഷണം

തങ്ങളുടെ ജനത അനുഭവിച്ച സമാധാനവും അവർ കൈവരിച്ച നേട്ടങ്ങളും യഹോവയായ ദൈവത്താൽ സാധ്യമായതാണെന്ന് യെശയ്യാ പ്രവാചകൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു എന്ന് ഈ വചനത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു.

പ്രായോഗീകം

നമ്മുടെ ജീവിതത്തിലും പലപ്പോഴും കാര്യങ്ങൾ നന്നായി പോകുന്നു എന്ന് നാം ചിന്തിക്കാറുണ്ട്. എങ്കിലും നമുക്കും പ്രശ്നങ്ങളും, പ്രതികൂലങ്ങളും, വെല്ലുവിളികളും ഉണ്ടാകാം. എങ്കിലും നമുക്ക് ചുറ്റും മറ്റുള്ളവർ കടന്നുപോകുന്ന അവസ്ഥ നോക്കുമ്പോൾ നമ്മുടെ കാര്യങ്ങൾ ശരിക്കും മികച്ചരീതിയിൽ ആണ് നടക്കുന്നത് എന്ന് നമുക്ക് മനസ്സിലാകും. അപ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്, ഇത് എങ്ങനെ സംഭവിക്കുന്നു? ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട ചോദ്യമാണ്, എന്നാൽ നാം അങ്ങനെ ചോദിക്കുവാൻ കാരണം യേശുവിനെ മറന്നുപോകുകയ, ജീവിതത്തിൽ യേശുവിനെ പരിഗണിക്കാതിരിക്കുകയോ ചെയ്യുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്. എന്നാൽ നമുക്ക് നമ്മുടെ ജീവിത്തിൽ സംഭവിക്കുന്ന നല്ലകാര്യങ്ങളെല്ലാം യാദൃശ്ചീകമായി സംഭവിക്കുന്നതല്ല. ദൈവവചനം പറയുന്നത് “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു” (യാക്കോബ് 1:17). നമ്മുടെ ജീവിത്തിൽ ഇത് എങ്ങനെ സംഭവിച്ചു എന്ന് ഓർത്ത് ആശ്ചര്യപ്പെടേണ്ടതില്ല, കാരണം നമുക്ക് അറിയാം ഇത് നമ്മുടെ ദൈവമായ യേശുക്രിസ്തുവിനാൽ സംഭവിച്ചു എന്ന്.  

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന എല്ലാ നല്ലദാനങ്ങളും ഉയരത്തിൽ അങ്ങയുടെ സന്നിധിയിൽ നിന്ന് വരുന്നു എന്ന് ഞാൻ അറിയുന്നു. തുടർന്നും എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x