“ഗുണകരമായ ശിക്ഷ”
വചനം
എബ്രായർ 12 : 11
ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.
നിരീക്ഷണം
ഏതു രീതിയിലുള്ള അച്ചടക്ക നടപടി ആയിരുന്നാലും അത് വേദനയുണ്ടാക്കുന്നതാണെന്ന് ഇവിടെ ലേഖകൻ വ്യക്തമാക്കുന്നു. ആ നിമിഷത്തിൽ അതൊരുപക്ഷേ അനീതിയായോ വേദനയേറിയതായോ തോന്നിയേക്കാം; എന്നാൽ കാലക്രമേണ, അത് നന്മയ്ക്കുവേണ്ടിയായിരുന്നു എന്ന് നാം തിരിച്ചറിയും.
പ്രായോഗീകം
കുഞ്ഞുനാളിൽ നമ്മെ മാതാപിതാക്കൾ ശിക്ഷിക്കുമ്പോൾ നമുക്ക് വലീയ വേദനായായിരിക്കും. നമ്മെ ശിക്ഷിക്കുന്നത് അവർക്കും മാനസീകമായി വേദന ജനിപ്പിക്കുന്നതാണ്. ആ വേദന സഹിക്കുമ്പോൾ അറിയാതെ നാം നമ്മെതന്നെ നേരപാതയിലേയ്ക്ക നയിക്കും എന്നതാണ് സത്യം. മാതാപിതാക്കളുടെ വിശ്വസ്തമായ തിരുത്തലുകളിലൂടെ നാം അനുസരിക്കുവാൻ പഠിക്കും. നാം മുതിർന്നപ്പോൾ ആ ശിക്ഷകൾ അവസാനിച്ചു, നമുക്ക് നൽകിയ ശിക്ഷയിലൂടെ കാര്യങ്ങൾ നന്നായി പഠിച്ചു എന്ന് നമ്മുടെ മാതാപിതാക്കൾക്ക് ബോധ്യം വന്നാൽ നമ്മെ വലിയ ഉത്തരവാദിത്വങ്ങൾ ഏല്പിക്കുവാൻ ഇടയായി തീരും. നാം മുതിർന്നവരായി തീരുമ്പോൾ നമുക്ക് ആത്മാർത്ഥമായി പറയുവാൻ കഴിയും കുഞ്ഞിലെ ലഭിച്ച ശിക്ഷയുടെ വേദന എന്നെ നന്മയിലേയ്ക്ക് നയിക്കുവാൻ ഇടയാകി എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് നൽകുന്ന ശിക്ഷണത്തിൽ നിന്ന് പഠിക്കുവാൻ എന്റെ പ്രായം ഒരിക്കലും ഒരു തടസ്സമല്ല. അങ്ങയുടെ ബാലശിക്ഷ എന്നെ നേരായമാർഗ്ഗത്തിൽ നയിക്കുവാൻ ഇടയാക്കുമാറാകേണമേ. ആമേൻ
