Uncategorized

“കരുണ ന്യായവിധിയെ ജയിക്കുന്നു”

വചനം

യാക്കോബ്  2 :  13

കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.

നിരീക്ഷണം

ഈ വചനങ്ങൾ എഴുതിയ യാക്കോബ് നമ്മുടെ കർത്താവിന്റെ സഹോദരനാണെന്ന് നാം വിശ്വസിക്കുന്നു. ഈ വേദഭാഗത്ത്, കരുണ ന്യായവിധിയെ ജയിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നു.

പ്രായോഗീകം

നമ്മുടെ കർത്താവിന്റെ സഹോദരനല്ലാതെ മറ്റാർക്കാണ് കരുണയോട് ഇത്രയേറെ ആഭിമുഖ്യമുണ്ടാകുക? ചുങ്കകാരനായ മത്തായിയോടും, സക്കായിയോടും, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടും യേശു കാണിച്ച ക്ഷമയെക്കുറിച്ച് ചിന്തിക്കുക. ഇനിയും ഉദാഹരണങ്ങൾ പറയാമെങ്കിലും, തന്റെ കാലഘട്ടത്തിൽ അവഗണിക്കപ്പെട്ടവരോട് യേശു കരുണയും ക്ഷമയുമാണ് കാണിച്ചതെന്ന വസ്തുത വചനത്തിലൂടെ നമുക്ക് മനസ്സിലാകും. ഇവിടെ, സഹോദരനായ യാക്കോബ് ആ കരുണയുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുവാൻ ശ്രമിക്കുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ നാമെല്ലാവരും മറ്റുള്ളവരെ വിധിക്കുന്നതിൽ പങ്കാളികളായിട്ടുണ്ട്, അത് ഉളവാക്കുന്ന തിരസ്ക്കരണത്തിന്റെയും ശിക്ഷയുടെയും വേദന നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. അതുപോലെ തന്നെ നാം മറ്റേതെങ്കിലും ഒരു സുഹൃത്തിൽ നിന്ന് കരുണകാണിക്കുന്ന പ്രവൃത്തി അനുഭവിച്ചിട്ടുണ്ടെന്നുള്ളതും സത്യമാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ കരുണ ന്യായവിധിയെക്കാൾ ഉന്നതമായി വിജയിക്കുന്നു എന്ന് നമുക്ക് ബോധ്യെുണ്ടാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എപ്പോഴും എന്നോട് കരുണ കാണിച്ചതിനായി നന്ദി, എനിക്കും മറ്റുള്ളവരോട് കരുണ കാണിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ