Uncategorized

“എനിക്കും അങ്ങയെ അറിയാം”

വചനം

യേഹന്നാൻ  4 :  42

ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.

നിരീക്ഷണം

ഉച്ചയ്ക്ക് വെള്ളം കോരുവാൻ വന്ന ശമര്യസ്ത്രീയുടെ സംഭവത്തിന്റെ തുടർച്ചയാണ് ഈ വചനം. അവൾക്ക് ലഭിച്ച രക്ഷയുടെ അനുഭവം അത്രയും ശക്തമായിരുന്നു. തന്റെ അനുഭവം മറ്റുള്ള ശമര്യാക്കാരുമായി പങ്കുവെക്കുകയല്ലാതെ അവൾക്ക് മറ്റൊന്നും ചെയ്യുവാനായില്ല. ശമര്യാക്കാരിൽ പലരും യേശുവിനെ നേരിട്ട് കണ്ടെത്തുവാൻ ആഗ്രഹിച്ചു. അവർ യേശുവിനെ നേരിട്ട് കണ്ടുമുട്ടിയപ്പോൾ, അവിടുത്തെക്കുറിച്ചുള്ള അറിവ് കേട്ടറിവു മാത്രമല്ല, മറിച്ച് അതൊരു നേരിട്ടുള്ളതും സമ്പൂർണ്ണവുമായ രക്ഷയുടെ അനുഭവമായി മാറി. അതിനാൽ, പിന്നീട് അവളെകണ്ടപ്പോൾ അവർ പറഞ്ഞു നിന്റെ വാക്ക് അല്ല ഞങ്ങൾ അവനെ നേരിട്ട് അറിഞ്ഞിരിക്കുന്നു.

പ്രായോഗീകം

യേശുവുമായുള്ള യഥാർത്ഥ ആത്മീയ കൂടികാഴ്ചകളുടെ ആവശ്യകതയെക്കുറിച്ച് നാം ചിന്തിക്കേണ്ടതാണ്. അത്തരമൊരു കൂടികാഴ്ച സംഭവിക്കുമ്പോൾ, ക്രിസ്തുവുമായുള്ള ബന്ധം കേവലം സാധാരണമായ ഒന്നായി ഒതുങ്ങിനിൽക്കുകയില്ല, മറിച്ച് അത് ശാശ്വതമായ മാറ്റം കൊണ്ടുവരുന്ന, ജീവിതത്തെ പൂർണ്ണമായി രൂപാന്തരപ്പെടുത്തുന്ന ഒരു അനുഭവമായി മാറുന്നു. ക്രിസ്തുവിനെ യഥാർത്ഥത്തിൽ കണ്ടുമുട്ടുന്ന ഒരാൾക്ക്, ആ ബന്ധത്തെ അവഗണിച്ചോ അല്ലാതെയോ മുന്നോട്ട് പാകാം എന്ന അവസ്ഥ ഉണ്ടാകുകയില്ല. യേശുവുമായുള്ള യഥാർത്ഥ കൂടികാഴ്ചകൾ അവിടുത്തെ പൂർണ്ണമായി സ്വീകരിക്കുവാൻ നമ്മെ പ്രേരിപ്പിക്കും. ആ രൂപന്തരീകരണം സംഭവിക്കുമ്പോൾ, യേശുവിനെക്കുറിച്ചുള്ള അറിവോ അനുഭവമോ മാത്രം ഒരിക്കലും മതിയാകുകയില്ല. യഥാർത്ഥത്തിൽ രൂപാന്തരപ്പെട്ട ഒരാൾക്ക്,മറ്റൊരാൾ അവിടുത്തെ സ്നേഹത്തെക്കുറിച്ച് സാക്ഷ്യംപ്പെടുത്തുന്നത് കേട്ടുകൊണ്ട് വെറുതെയിരിക്കുവാൻ കഴിയുകയില്ല. ഇല്ല, ഒടുവിൽ ഒരു പടികൂടെ കയറി പറയേണ്ടി വരും എനിക്കും യേശുവിനെ നന്നായി അറിയാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് മൗനമായിരിക്കുവാൻ കഴിയില്ല അങ്ങ് എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തി. മറ്റുള്ളവരുടെ വാക്കല്ല വ്യക്തിപരമായി തന്നെ ഞാൻ അങ്ങയെ രുചിച്ചറിഞ്ഞു. തുടർന്നും വ്യക്തിപരമായി അങ്ങയെ അനുഭവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x