Uncategorized

“സ്ഥലങ്ങൾ പ്രാധാന്യ മർഹിക്കുന്നുവോ?”

വചനം

യോഹന്നാൻ  10 :  42

അവിടെ പലരും അവനിൽ വിശ്വസിച്ചു.

നിരീക്ഷണം

സുവിശേഷം ആദ്യം ലഭിച്ചത് യഹൂദന്മാർക്കാണ്. യേശു ഒരു യഹൂദനായിരുന്നു, യേശുവിന്റെ ആദ്യ ശിഷ്യന്മാരെല്ലാവരും യഹൂദന്മാരുമായിരുന്നു. അപ്പോസ്ഥസനായ പൗലോസ് യേശുവിന്റെ ശിഷ്യനായി തീരുന്നതിനുമുമ്പ്, യഹൂദന്മാരിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ ഭരണകൂട വിഭാഗമായ സെൻഹെദ്രീം സംഘത്തിലെ അംഗമായിരുന്നു. സുവിശേഷം ആദ്യം യഹൂദന്മാർക്കും പിന്നീട് വിജാതീയർക്കും ഉള്ളതാണെന്ന്  റോമർ 1:16 ൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഈ ഭാഗത്ത് പല യഹൂദന്മാരും യേശുവിൽ വിശ്വസിക്കുന്നതായി കാണും, എന്നാൽ ഇതിന് തൊട്ടുമുമ്പുള്ള മൂന്ന് വാക്യങ്ങളിൽ, ചില യഹൂദന്മാർ അദ്ദേഹത്തെ കൊല്ലുവാൻ ശ്രമിച്ചതായും കാണാം. യേശുവിനെക്കുറിച്ചുള്ള സന്ദേശം എപ്പോഴും ആളുകളിൽ നിന്ന് ഒരു പ്രതികരണം ഉളവാക്കും. അതിനാൽ ഒരിടത്ത് നിങ്ങളുടെ സന്ദേശം നിരസിക്കരപ്പെട്ടാൽ മറ്റൊരു സ്ഥലത്തേക്ക് പോകുക എന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത്.

പ്രായോഗീകം

യേശുവിന്റെ സുവിശേഷം പങ്കുവെയ്ക്കുന്ന കാര്യത്തിൽ ഒരു സ്ഥലത്തേക്കാൾ മറ്റൊരിടം കൂടുതൽ പ്രയാസകരമാണെന്ന് പറയുന്നത് പലപ്പോഴും നാം കേൾക്കാറുണ്ട്. അത് സത്യമായിരിക്കാം, എന്നാൽ മീൻപിടുത്തം (സുവിശേഷവേല) നിർത്തരുത്, പകരം മറ്റൊരു സ്ഥലത്തേക്ക് പോകുക. ഒരുപക്ഷേ, നിങ്ങൾ ഇപ്പോൾ നിൽക്കുന്നിടത്ത് നിന്ന് രണ്ട് കിലോമിറ്റർ അകലെയായിരിക്കും സുവിശേഷം കേൾക്കുവാൻ ആളുകൾ കൂടുതൽ സന്നദ്ധരായിരിക്കുന്നത്. ആയരിക്കണക്കിന് വ്യക്തികൾ യേശുവിനോട് അടുത്തുവരുവാൻ ആഗ്രഹിക്കുന്നു അതിനാൽ സുവിശേഷവേല തുടരുക. ആളുകൾ എവിടെയുണ്ടോ അവിടെയെല്ലാം യേശുവിന്റെ ആവശ്യകതയുമുണ്ട്. അതൊരു വ്യത്യസ്ഥമേഖലയാണ് അവിടെ ആർക്കും യേശുവിനെ വേണ്ട എന്ന് ചിന്തിക്കുന്നവരും ഉണ്ട്, അതാണോ സത്യം? ക്രിസ്തുമതം ആരംഭിച്ചത് വിജാതിയരുടെ ഇടയിൽ ആണെന്നത് ഓർക്കുക യേശുവിന്റെ സുവിശേഷം എല്ലാ സ്ഥലങ്ങളിലും ഫലം നൽകുന്നതാണ്, ആകയാൽ നിങ്ങൾ സുവിശേഷവേല തുർന്നുകൊണ്ടേയിരിക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ജീവിതവും സന്ദേശവും സ്നേഹവും ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും പ്രവർത്തിക്കുന്നു എന്നതിനായി അങ്ങയ്ക്ക് നന്ദി പറയുന്നു. മീൻപിടിത്തം (സുവിശേഷവേല) തുടരുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x