Uncategorized

“ഇത് ഇപ്പോഴും പുതിയതാണ്”

വചനം

യോഹന്നാൻ  13 :  34

നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.

നിരീക്ഷണം

ക്രൂശികരണത്തിന് തൊട്ടുമുമ്പ് യേശു തന്റെ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു. സഹോദരന്മാരെ, ഞാൻ പോയിക്കഴിഞ്ഞാൽ നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശു അവരോട് പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, സ്നേഹമാണ് അത് ഒരു പുതിയ പ്രമാണം അല്ല എന്നാൽ അത് എപ്പോഴും പുതിയതായി തന്നെ നാം കാണേണം. മറ്റെല്ലാം വിട്ടുപോയാലും സ്നേഹം മാത്രം കൈവിടരുത്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ തന്നെ നിങ്ങൾ മറ്റുള്ളവരെയും സ്നേഹിക്കുക!

പ്രായോഗീകം

നാം ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനം സ്നേഹമോ അല്ലെങ്കിൽ സ്നേഹത്തിന്റെ അഭാവമോ ആണെന്ന കാര്യം എപ്പോഴും അത്ഭുതമുളവാക്കുന്ന ഒന്നാണ്. സ്വാർത്ഥമായ ഒരു തീരുമാനം എടുക്കുമ്പോൾ അത് നമുക്ക് അനുഭവഭേദ്യമാകും. സ്നേഹപൂർവ്വമായ ഒരു തീരുമാനമാണ് എടുക്കുന്നതെങ്കിൽ മറ്റുള്ളവർക്ക് അത് മനസ്സിലാകും. സ്നേഹമാണ് നമ്മുടെ നിയമമെങ്കിൽ, നമുക്ക് മറ്റ് നിയമങ്ങളൊന്നും ആവശ്യമില്ലാതെ വരും. അയൽക്കാരന്റെ ഭാര്യയെ സ്വന്തമാക്കുവാനോ, സ്വന്തം പങ്കാളിയെ വേദനിപ്പിക്കുവാനോ തോന്നാത്തത്ര വലിയ സ്നേഹം നാം അയൽക്കാരോട് കാണിക്കും. സുഹൃത്തിന്റെ വസ്തുവകകൾ മോഷ്ടിക്കുവാനോ അന്യന്റെ വസ്തുക്കൾ സ്വന്തമാക്കുവാനോ ശ്രമിക്കാത്തത്ര സ്നേഹം നാം സുഹൃത്തുക്കളോടും പുലർത്തും. അധികാരികളോടുള്ള സ്നേഹം അവരെ അനുസരിക്കുവാൻ നമ്മെ പ്രേരിപ്പിക്കും. എന്നാൽ ക്രിസ്തീയ കൂട്ടയ്മയുടെ ഊഷ്മളമായ അന്തരീക്ഷത്തിന് പുറത്ത് ഇത്തരം കാര്യങ്ങൾ പറയുമ്പോൾ മറ്റുള്ളവർ ഇപ്രകാരം പ്രതികരിക്കും. “തമാശ പറയുകാണോ? ഇതൊരു പുതിയ ആശയമാണല്ലോ”! അതുകൊണ്ടാണ് യഥാർത്ഥ സ്നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതെപ്പോഴും പുതിയതായി തന്നെ നിലനിൽക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സ്നേഹത്തിന്റെ നിയമം ഇന്നും പുതിയതായിരിക്കുന്നതിന് നന്ദി. എനിക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ള ഒരേയൊരു നിയമം  അതാണെന്നതിനും നന്ദി. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x