“മുഖാമുഖ സംഭാഷണം ശ്രേഷ്ടം”
വചനം
3 യോഹന്നാൻ 1 : 13, 14
എഴുതി അയപ്പാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ടു എഴുതുവാൻ എനിക്കു മനസ്സില്ല. വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്കു മുഖാമുഖമായി സംസാരിക്കാം.
നിരീക്ഷണം
അപ്പോസ്ഥലനായ യോഹന്നാൻ, തന്റെ സുഹൃത്തായ ഗായോസിന് എഴുതിയ മൂന്നാം ലേഖനത്തിൽ, സഭയിലെ ഒരു വനിതാ നേതാവിന് എഴുതിയ രണ്ടാം ലേഖനത്തിലെന്നപോലെ, ഈ ചെറിയ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, എനിക്ക് പേനയും കടലാസും താഴെ വെക്കേണ്ടി വരുന്നു. ബാക്കിയുള്ള കാര്യങ്ങൾ നേരിട്ടുള്ള, മുഖാമുഖമായ ഒരു കൂടികാഴ്ചയിലൂടെ മാത്രമേ കൈമാറുവാൻ കഴിയൂ.
പ്രായോഗീകം
ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, ഇന്നത്തെ കാലവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പിന്നോക്കമായിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ ചെറിയ വരികൾ എഴുതപ്പെട്ടത്. എന്നിരുന്നാലും ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു പ്രധാന പ്രശ്നത്തെ പ്രതിഫലിപ്പിക്കുന്നു. ഫോണിലൂടെ സന്ദേശങ്ങൾ കൈമാറുക അല്ലെങ്കിൽ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറുക ഇവയൊക്കെ ഈ കാലഘട്ടത്തിന്റെ പ്രത്യേകതകൾ ആയി നമുക്ക് കാണാം. എന്നാൽ നമ്മുടെ കുടുംബാഗങ്ങൾ, കൂട്ടുകാർ എന്നിവരുമായുള്ള മുഖാമുഖ സംഭാഷണങ്ങൾ ആണ് ഏറ്റവും ശ്രേഷ്ടകരമായത് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ തെറ്റിദ്ധാരണകൾ കുറയുകയും ദൈവസ്നേഹം വർദ്ധിക്കുകയും ചെയ്യും. എല്ലാം ഉടനെ തന്നെ തീർക്കണം എന്ന നിർബന്ധബുദ്ധിയുള്ള ഇന്നത്തെ ലോകത്ത്, നേരിൽ കണ്ട് സംസാരിക്കാൻ കാത്തിരിക്കുന്നതിനുപകരം തിടുക്കപ്പെട്ട് സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അയക്കുന്ന പ്രവണത ശരയായ നടപടിയല്ല. കാരണം, ചില സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയല്ല നേരിൽ കണ്ട് മുഖാമുഖമായി സംസാരിക്കുമ്പോൾ മാത്രമേ ശരിയായ രീതിയിൽ ആ സന്ദേശം കൈമാറുവാൻ കഴീയൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയോടു പോലും പലപ്പോഴും മറ്റ് കാര്യങ്ങൾ ചെയ്തുകൊണ്ട് സംസാരിക്കാറുണ്ട് ക്ഷമിക്കണം. അങ്ങമുമായി മുഖാമുഖം സംസാരിക്കുവാനും അങ്ങയോടു കൂടുതൽ അടുത്ത് സമയം ചിലവഴിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
