“നേർനിലത്തിൽ നടത്തേണമേ!”
വചനം
സങ്കീർത്തനം 143 : 10
നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
നിരീക്ഷണം
യിസ്രായേലിന്റെ രാജാവായി ദീർഘകാലം ഭരണം നടത്തിയ ശേഷമാണ്, ദാവീദ് രാജാവ് തന്റെ ദൈവമായ യഹോവയോട് തനിക്ക് പരിചിതമായ ഒരു അനുഗ്രഹം ചോദിച്ചത്. അദ്ദേഹം ഇപ്രകാരം പറയുന്നു, അങ്ങയുടെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കേണമേ. ഒരു വയോധികനായ രാജാവെന്ന നിലയിൽ ശിഷ്യത്വം എന്ന വിഷയത്തിൽ ഒരു പുതിയ പാഠമാണ് അദ്ദേഹം ഇവിടെ അഭ്യർത്ഥിക്കുന്നത്. ദാവീദ് പറയുന്നു, അങ്ങയുടെ ആത്മാവ് എന്നെ സമതലമായ ഭൂമിയിലുടെ നയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന്.
പ്രായോഗീകം
ഏഴ് കുന്നുകൾക്ക് മുകളിലായാണ് യെറുശലേം സ്ഥിതി ചെയ്യുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ ഈ നഗരം ഉയർന്ന പ്രദേശത്താണെന്ന് വ്യക്തമാകും. യുദ്ധത്തിനായി ദാവീദിനും അദ്ദേഹത്തിന്റെ സൈന്യത്തിനും സീയോൻ പർവ്വതത്തിൽ നിന്ന് പുറപ്പടേണ്ടി വരുമ്പോൾ, യഹൂദയിലെ കുന്നിൽ പ്രദേശങ്ങളിലൂടെയുള്ള യാത്ര അതീവ ദുഷ്കരമായിരുന്നു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, ഏതൊരു യിസ്രായേല്യനും ഒരു പക്ഷേ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം, യാത്ര ചെയ്യുവാൻ പകത്തിന് നിരപ്പായ ഒരിടം ഉണ്ടായിരുന്നെങ്കിൽ! സമതലമായ ഒരു ഭൂമി ഉണ്ടായിരുന്നെങ്കിൽ! എന്നാൽ ഈ ഭാഗത്ത് ദാവീദ് സംസാരിക്കുന്നത് അത്തരമൊരു ഭൗതികമായ സമതലത്തെക്കുറിച്ചല്ല. സ്വന്തം തെറ്റായ തീരുമാനങ്ങൾ മൂലം അശാന്തവും വേദനാജനകവുമായ അനുഭവങ്ങളിലൂടെ കടന്നുപോയ ആ രാജാവ്, ആത്മീയമായും വൈകാരികമായും നിരപ്പായ ഒരു നിലയിൽ സഞ്ചരിക്കുവാൻ സഹായിക്കുന്നതിനായി പരിശുദ്ധാത്മാവിനോട് വഴികാട്ടൽ ആവശ്യപ്പെടുകയായിരുന്നു. ഒരാളുടെ ആത്മാവ് സമനിലത്ത് സഞ്ചരിക്കുമ്പോൾ ഭൗതികമായ ജീവിതത്തിലെ ദുഷ്കരമായ മലനിരകളെപ്പോലെയുള്ള പ്രതിസന്ധികളെയും അതിജീവിക്കുവാൻ സാധിക്കും. നമ്മുടെ പ്രാർത്ഥനയും ദാവീദ് രാജാവിന്റേതുപോലെ ആയിരിക്കേണം. കർത്താവേ എന്നെ സമനിലത്തിൽ നിയക്കേണമേ.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിലെ ഏത് കഷ്ടത്തിലും രോഗത്തിലും ദൈവത്തിന്ൽ നിന്ന് അകലുവാൻ കഴിയാത്തത്ര ആത്മബന്ധം നൽകിയതന് നന്ദി. തുടർന്നും അങ്ങുമായി സമനിലത്ത് പാർക്കുന്നതു പോലെ നേരായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ.
