“യേശുവിനെ എപ്പോഴും സ്തുതിക്കുക”
വചനം
വെളിപ്പാട് 5 : 12
അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.
നിരീക്ഷണം
സ്വർഗ്ഗത്തെക്കുറിച്ച് അപ്പോസ്ഥലനായ യോഹന്നാൻ, ദർശനത്തിൽ, സർവ്വശക്തനായ ദൈവത്തിന്റെ സിംഹാസനത്തിനു ചുറ്റും അനേകായിരം മാലാഖമാരേയും ജീവികളെയും മനുഷ്യരേയും കണ്ടു, അവർ നിത്യതയിൽ യേശുവിനെ നിത്യം സ്തുതിച്ചുകൊണ്ടിരുന്നു. മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾക്കുവേണ്ടി ഒരിക്കലായി ബലിയർപ്പിക്കപ്പെട്ടതുകൊണ്ട്, പുതിയ നിയമത്തിൽ യേശുവിനെ പലപ്പോഴും “കുഞ്ഞാട്” എന്ന് വിശേഷിപ്പിക്കുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ , അസംഖ്യം ജീവികളും സൃഷ്ടികളും ഇപ്പോഴും ദിവസവും ഇരുപത്തിനാലു മണിക്കൂറും യേശുവിനെ നിത്യമായി സ്തുതിച്ചുകൊണ്ട് ഇരിക്കുകയാണ്.
പ്രായോഗീകം
യേശുവിന്റെ ക്രൂശിലെ മരണം മൂലം, മറ്റെല്ലാ നാമങ്ങളേക്കാളും ഉപരിയായ ഒരു നാമം പിതാവായ ദൈവം യേശുക്രിസ്തുവിന് നൽകിയിരിക്കുന്നു എന്ന് അപ്പോസ്ഥലനായ പൗലോസ് വ്യക്തമാക്കുന്നു (ഫിലിപ്പിയർ 2: 9-11), ആ നാമം കർത്താവ് എന്നാണ്. ആ നാമത്തിന് മുൻപിൽ എല്ലാ മുട്ടുകളും മടങ്ങുകയും, യേശു കർത്താവാണെന്ന് എല്ലാവരും ഏറ്റു പറയുകയും ചെയ്യും. സ്വർഗ്ഗത്തിൽ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. എന്നാൽ ഭൂമിയിലുള്ള നമ്മൾ, ജേലികളിലും മറ്റു കാര്യങ്ങൾ നോക്കുന്നതിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പല സഭകളിലും ആരാധനയും സ്തുതിയും കഴിഞ്ഞ് പ്രസംഗം തുടങ്ങുപ്പോഴാണ് ആളുകൾ എത്തിച്ചേരുന്നത് തന്നെ! യേശുവിന് നൽകാവുന്ന സ്തുകളേക്കാൾ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ നമുക്ക് പരസ്പരം പറയാനുണ്ടെന്ന മട്ടിലാണിത്. എല്ലാ ശക്തിയും സ്വർഗ്ഗത്തിലാണെങ്കിൽ, അവിടെ രാപ്പകൽ യേശുവിനെ സ്തുതിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ.. പിന്നെ ഭൂമിയൽ നാം ഇത്ര ബലഹീനരായിരിക്കുന്നതിൽ അത്ഭുതമുണ്ടോ? എന്തായാലും ദൈവത്തിന്റെ സഹായാത്താൽ ന്നമുടെ ജീവിതം എപ്പോഴും യേശുവിനെ സ്തുച്ചുകൊണ്ട് ആയിരിക്കണം നയിക്കപ്പെടേണ്ടത്.
പ്രാർത്ഥന
പ്രീയ യേശുവേ,
ഈ ഭൂമിയൽ ഞാൻ ആയിരിക്കുമ്പോൾ എന്റെ കുടുംബത്തെയും, സഭയെയും, രാജ്യത്തെയും സ്നേഹിക്കുന്നു എന്നാൽ എന്റെ ആത്മാർത്ഥമായ സ്തുതി അങ്ങേയ്ക്ക് മാത്രമുള്ളതാണ്. ആമേൻ.
