Uncategorized

“നീതിക്കായി ദൈവ വചനത്താൽ പരിശീലിക്കുക”

വചനം

2 തിമൊഥൊയൊസ് 3 : 16

എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു

നിരീക്ഷണം

നീതിക്കായി പരിശീലിപ്പിക്കപ്പെടുവാനുള്ള ഏക മാർഗ്ഗം വിശുദ്ധ തിരുവെഴുത്താണെന്ന് യുവാവായ തിമൊഥൊയൊസിന് വേണ്ടി എഴുതിയ രണ്ടാം ലേഖനത്തിൽ അപ്പോസ്ഥലനായ പൌലോസ് വ്യക്തമാക്കുന്നു.

പ്രായോഗികം

അപ്പോസ്ഥലനായ പൌലോസ് ഇത് എഴുതുമ്പോള്‍ നമുക്ക് ഇന്നുള്ളതുപോലെ പുതിയനിയമ തിരുവചനം ഉണ്ടായിരുന്നില്ല. അവർ ഉപയോഗിച്ചിരുന്നത് പഴയനിയമം അയിരുന്നു, അതിനെ തോറാ എന്നായിരുന്നു വിളിച്ചിരുന്നത്. തോറയിൽ നിന്നാണ് അവർ ദൈവ വചനം പഠിച്ചിരുന്നത്. എന്നാൽ പൌലോസ് ഇവിടെ എടുത്തു പറയുന്നത് ആ ദൈവ വചനത്തെക്കുറിച്ച് തന്നെ ആണ്. നീതിയിൽ വളരുവാനുള്ള ഒരേ ഒരു മാർഗ്ഗം വചനം വായിക്കുകയും ധ്യാനിക്കുകയും അതിലുള്ളതുപോലെ ചെയ്യുകയുമാണെന്ന് പൌലോസിന് ബോധ്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോള്‍ നമ്മുടെ പക്കൽ ദൈവ വചനം മുഴുവനായിട്ടുണ്ട്. ഇപ്പോഴും നീതിക്കായി പരിശീലിപ്പിക്കപ്പെടുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം ദൈവ വചനം തന്നെയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നും ശരിയായി ജീവിക്കുവാൻ എന്നത്തേക്കാളും കൂടുതൽ ഇന്നും ആഗ്രഹിക്കുന്നു. അതിനായി ദൈവ വചനത്തിൽനിന്ന് എന്നും കൂടുതൽ കാര്യങ്ങള്‍ ഗ്രഹിക്കുവാൻ സഹായിക്കുമാറാകേണമേ. ആമേൻ