Uncategorized

“അതാണ് നമുക്ക് വേണ്ട നേതാവ്”

വചനം

സങ്കീർത്തനം 78 : 72

അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.

നിരീക്ഷണം

സങ്കീർത്തനക്കാരനായ ആസാഫ് പറയുകയാണ് യിസ്രായേൽ ജനത്തിന് ഒരു നല്ല നേതാവിനെ ഏറ്റവും ആവശ്യമായിരുന്നപ്പോള്‍ ദാവീദിനെ ദൈവം അവരുടെ നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹം പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.

പ്രായോഗികം

ഇത് വായിക്കുമ്പോള്‍ നാം ചിന്തിക്കുന്നത് ഇന്ന് നമുക്കും ഇതുപോലെ ഉള്ള ഒരു നേതാവിനെ ആവശ്യമുണ്ട് എന്നതാണ്. ഇന്ന് പരമാർത്ഥ ഹൃദയമുള്ള ഒരു നേതാവിനായി ജനങ്ങള്‍ കാത്തിരിക്കുന്നു. എല്ലാ യഥാർത്ഥ നേതാക്കന്മാരും അവരുടെ ജോലി കൃത്യമായി ചെയ്യണമെങ്കിൽ അവർക്ക് പരമാർത്ഥഹൃദയം ഉണ്ടായിരിക്കണം. അതുപോലെ ജനത്തെ നയിക്കുവാനുള്ള കൈമിടുക്കും ഉണ്ടാവണം.  നല്ലൊരു നേതാവ് മറ്റുള്ളവരെകുറ്റം വിധിക്കാതെ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ സ്വയം കുറ്റം ഏറ്റെടുക്കുവാൻ തയ്യാറുള്ളവനാകണം. ഒരു നേതാവ് ഒരിക്കലും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടക്കുന്നവർ മാത്രം ആയിരിക്കരുത് . ദയയും ജനത്തെ നയിക്കുന്നതിൽ വൈദഗ്ധ്യമുള്ളവനും പരമാർത്ഥ ഹൃദയമുള്ളവനും ആയ നേതാവിനെയാണ് ജനങ്ങള്‍ അന്നും ഇന്നും ആഗ്രഹിക്കുന്നത്..

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെയും ദാവീദിനെപ്പോലെ കഴിവുള്ള ഒരു നല്ല നേതാവാക്കി തീർക്കുമാറാകേണമേ. ആമേൻ