Uncategorized

“കൃപയും സമാധാനവും”

വചനം

2 തെസ്സലൊനിക്യർ 1 : 2

പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

നിരീക്ഷണം

തെസ്സലൊനിക്യ സഭയ്ക്കുവേണ്ടി രണ്ടാമത്തെ കത്ത് അപ്പോസ്ഥലനായ പൌലോസ് എഴിതിയപ്പോള്‍ അവരുടെ മേൽ കൃപയും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശീർവദിക്കുന്ന ഭാഗമാണിത്.

പ്രായോഗികം

ഇന്ന് ലോകമെമ്പാടും പ്രക്ഷുബ്ധതയും, കുടുംബങ്ങളിൽ സമ്പത്തിനെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള നിരന്തരമായ ആശങ്കകള്‍ നിറയുന്നതും നമുക്ക് കേള്‍ക്കുവാൻ കഴിയുന്നു അതിനിടയിൽ നാം കേള്‍ക്കുവാൻ ആഗ്രഹിക്കുന്ന ഏറ്റവും നല്ല രണ്ട് വാക്കുകളാണ് “കൃപയും  സമാധാനവും”. ഈ സമയം താങ്കള്‍ക്കും ആശങ്കകള്‍ ഉണ്ടെന്നുള്ളത് ഉറപ്പാണ് അതിനെക്കുറിച്ച് ആലോചിച്ച് രാത്രകാലങ്ങളിൽ ഉറങ്ങുവാൻ കഴിയാതെ ഉണരുമായിരിക്കാം. എങ്കിലും ഈ സമയം നിങ്ങളുടെ മേൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും സമാധാനവും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. നാം ദൈവത്തിന്റെ കൃപയ്ക്ക് അർഹതയില്ലാത്തവരാണ്. എന്നാൽ നാം വിശ്വസിക്കുമെങ്കിൽ എത്രകഠിമായ വെല്ലുവിളികളിലൂടെ നാം കടന്നുപോയാലും ദൈവീക കൃപയും സമാധാനവും ഉണ്ടെങ്കിൽ ശാന്തമായി നടക്കുവാനും സമാധാനത്തോടെ ജീവിക്കുവാനും നമുക്ക് സാധിക്കും. അതിനായി ദൈവ സന്നിധിയിൽ നമ്മെ സമർപ്പിക്കാം, അപ്പോള്‍ ദൈവത്തിന്റെ കൃപയും സമാധാനവും ഹൃദത്തിൽ നിറയുകയും സമാധാനത്തോടെ ജീവിക്കുവാൻ സാധിക്കുകയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഒരിക്കൽകൂടെ അങ്ങയുടെ കൃപയും സമാധാനവും അനുഭവിക്കുവാൻ എനിക്ക് കൃപ നൽകിയതിനായി നന്ദി. അതിൽ നിലനിൽക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ