Uncategorized

“ദൈവം തന്റെ വാഗ്ദത്തം ഉറപ്പായി നിവർത്തിക്കും”

വചനം

1 രാജാക്കന്മാർ 4 : 20

യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.

നിരീക്ഷണം

ഈ വചനം ഉൽപത്തി 22:17 ൽ ദൈവം അബ്രഹാമിന് നൽകിയ വാഗ്ദത്തത്തിന്റെ പൂർത്തീകരണം ആണ്. ഒരു ദിവസം അവന്റെ സന്തതികള്‍ കടൽതീരത്തെ മണൽ തരിപോലെ അസംഖ്യമാകും എന്ന് ദൈവം അബ്രഹാമിനോട് അരുളി ചെയ്തിരുന്നു.

പ്രായോഗികം

ദൈവം അബ്രഹാമിന് നൽകിയ വാഗ്ദത്തം നിറവേറുവാൻ ഏകദേശം 1200 വർഷമെടുത്തു. ദൈവം പറഞ്ഞവാക്ക് പാലിക്കും എന്നതിന്റെ ദൃഢമായ തെളിവാണിത്. ഇതു വായിക്കുന്ന പ്രീയ സുഹൃത്തേ, താങ്കള്‍ എന്താണ് വിശ്വസിക്കുന്നത്? എന്തിനായാണ് കാത്തിരിക്കുന്നത്? ദൈവം താങ്കള്‍ക്ക് ഒരു വാഗ്ദത്തം നൽകിയിട്ടുണ്ടെങ്കിൽ ആതിനായി കാത്തിരിക്കുക, വിശ്വസിക്കുക. ചില വാഗ്ദത്തങ്ങള്‍ ചെറുതായിരിക്കാം അത് പെട്ടെന്ന് നിറവേറി എന്നിരിക്കാം ചിലത് വലുതായിരിക്കാം അതിന് കാലതാമസം വന്നേക്കാം. താങ്കളുടെ കുഞ്ഞുങ്ങള്‍ ദൈവത്തെ ഇപ്പോഴും അറിയാതിരിക്കുന്നുവെങ്കിൽ അവരെ രക്ഷിക്കാത്തതിന് ദൈവത്തെകുറ്റം പറയരുത്. അബ്രഹാമിന്റെ തലമുറയിൽ കുറച്ചു വ്യക്തികളെ മാത്രമേ തനിക്ക് കാണുവാൻ കഴിഞ്ഞിട്ടുള്ളൂ. തന്റെ സന്തതികള്‍ കടൽ തീരത്തെ മണൽതരി പോലെ ധാരളം പേർ ഉണ്ടാകുമെന്ന് ദൈവം വാഗ്ദത്തം ചെയ്തപ്പോള്‍ അബ്രഹാം അത്രയ്ക്ക് വിശ്വസിച്ചു കാണുകയില്ലായിരിക്കാം, എന്നാൽ തന്റെ ജീവിതത്തിൽ വളരെ അധികം വാഗ്ദത്തങ്ങള്‍ നിവർത്തിയായി കണ്ട ദൈവം അബ്രഹാം, ദൈവം തന്നോട് പറഞ്ഞ ഈ വാഗ്ദത്തവും നിവർത്തിയാകും എന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് നിത്യതയിലേയ്ക്ക് യാത്രയായി എന്നാൽ കാലം കഴിഞ്ഞ് തന്നേട് ഉള്ള വാഗ്ദത്തം കൃത്യമായി നിറവേറി. ആയതുപോലെ താങ്കളും വാഗ്ദത്ത നിവർത്തിക്കായുള്ള വിശ്വാസം കൈവിടരുത്. നാം ദൈവത്തിന്റെ മക്കളാണ് ദൈവം പറഞ്ഞത് അതുപോലെ നിവർത്തിക്കുവാൻ കഴിവുള്ളവനാണ്. ദൈവത്തിലും അവന്റെ വാഗ്ദത്തങ്ങളിലും വിശ്വസിച്ച് ഉറച്ചിരിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വാഗ്ദത്തത്തിൽ ഉറച്ച് വിശ്വസിച്ചുകൊണ്ട് ഹൃദയം കലങ്ങാതെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ